Models | ഇവിടെയുണ്ട് ഒറിജിനിലിനെ വെല്ലും സംവേദിന്റെ വാഹനങ്ങള്‍; സ്‌കൂള്‍ ബസ് ഉള്‍പ്പെടെയുളള മോഡലുകള്‍ നിര്‍മിച്ച് ആറാം ക്ലാസ് വിദ്യാർഥി
May 8, 2024, 00:42 IST
കണ്ണൂര്‍: (KVARTHA) അധ്യാപികയായ അമ്മയോടൊപ്പം സ്‌കൂളില്‍ പോകുമ്പോള്‍ കണ്ണിലുടക്കിയ വാഹനങ്ങളുടെ മാതൃക അതേ പടി പുനര്‍നിര്‍മിക്കുകയാണ് കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി സംവേദ് പ്രസാദ്. തന്റെ സ്‌കൂളിലെ സഹപാഠികള്‍ സഞ്ചരിക്കുന്ന ബസുകള്‍ മുതല്‍ ടൂറിസ്റ്റ്, കെ. എസ്. ആര്‍.ടി.സി ബസുകള്‍, ജീപ്പ്, ലോറി തുടങ്ങി എല്ലാം അവധിക്കാലത്ത് അതിന്റെതായ രൂപത്തില്‍ കയ്യടക്കത്തോടെ നിര്‍മിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കന്‍.
ആദ്യമൊക്കെ വീട്ടുകാര്‍ക്ക് കളിക്കാനായി ചെയ്യുന്നതാണെന്ന് തോന്നിയെങ്കിലും സംവേദുണ്ടാക്കുന്ന മികച്ച മാതൃകകള്‍ കണ്ടപ്പോള്‍ പിന്നെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. പഴയ ഹാര്‍ഡ് ബോര്‍ഡ് പെട്ടി, പേനയുടെ റീഫില്‍, ഗുളികകളുടെ കവര്‍, ഒ.എച്ച്.പി ഷീറ്റ്, ഫാബ്രിക് പെയിന്റ് എന്നിവയൊക്കെ ഉപയോഗിച്ചാണ് വാഹനങ്ങളുടെ മോഡല്‍ സൃഷ്ടിക്കുന്നത്. സ്വന്തം സ്‌കൂളിന്റെ ഇത്തിരികുഞ്ഞന്‍ ബസിന്റെ മാതൃക സൃഷ്ടിച്ചാണ് സംവേദ് തന്റെ കരകൗശലവിദ്യയ്ക്കു തുടക്കമിട്ടത്. പിന്നീട് ലോറികള്‍ ഉള്‍പ്പെടെയുളള പല മാതൃകകളും സൃഷ്ടിച്ചു.
ഉപജില്ലാ പ്രവൃത്തി പരിചയമേളയില്‍ പനയോല കൊണ്ടുളള വിവിധരൂപങ്ങള്‍ നിര്‍മിച്ചു സമ്മാനം നേടിയിട്ടുണ്ട് സംവേദ്. അവധിക്കാലം തീരുംമുന്‍പെ ചാനലുകളില്‍ കണ്ട മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് നിര്‍മിക്കാനാണ് പരിപാടി. ഇതിനായുളള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞതായി സംവേദ് പറഞ്ഞു. കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്നതിനു പുറമേ നല്ലൊരു ചിത്രകാരന്‍ കൂടിയാണ് ഈ വിദ്യാര്‍ത്ഥി. സംവേദിന്റെ കലാവിദ്യകള്‍ക്ക് നിറഞ്ഞ പിന്‍തുണയുമായി അച്ഛനമ്മമാരും അനുജനും കൂടെയുണ്ട്.
എരുവട്ടി ശ്രീപാദം വീട്ടില്‍ താമസിക്കുന്ന കൂത്തുപറമ്പ് സബ് ജയില്‍ ഡെപ്യൂട്ടി ഓഫീസര്‍ സി പ്രസാദിന്റെയും കടമ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ദില്‍നയുടെയും മകനാണ്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീവേദാണ് സഹോദരന്‍. കോവിഡ് അടച്ചുപൂട്ടലില്‍ തുടങ്ങിയ കരകൗശല നിര്‍മാണം ഗൗരവമായെടുത്ത് ആരെയും അതിശയിപ്പിക്കുന്ന വാഹനമാതൃകകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് സംവേദ്. കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും മാനേജ്‌മെന്റും സംവേദിന്റെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ പ്രോത്സാഹനം നല്‍കുന്നുണ്ട്.

Keywords: News, News-Malayalam-News, Kerala, Kannur, Sixth class student made models including school bus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.