കൊല്ലത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി; ശരീരഭാഗങ്ങള്‍ ചിതറിയ നിലയില്‍

 


കൊല്ലം: (www.kvartha.com 14.05.2021) കൊല്ലം പുനലൂരിനടുത്ത് വെഞ്ചേമ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. ഒറ്റയ്ക്ക് താമസിച്ചിരുന്ന 60കാരനായ ജോണിന്റേതാകാം അസ്ഥികൂടമെന്നാണ് പൊലീസിന്റെ നിഗമനം. തലയോട്ടി, താടിയെല്ല്, കൈകാലുകള്‍ എന്നിവ പുരയിടത്തിന്റെ പല ഭാഗങ്ങളില്‍ ചിതറി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 

അസ്ഥികൂടം ശേഖരിച്ച പൊലീസ് ഇവ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചു. മൃതദേഹം ജോണിന്റെതാണെന്ന അനുമാനമാണ് പൊലീസിന് ഉളളതെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധയ്ക്കായി അയച്ചത്. ബന്ധുക്കളുമായി അകന്നു കഴിയുകയായിരുന്ന ജോണിനെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോണ്‍ താമസിക്കുന്ന ഷെഡിന്റെ പരിസരത്തു നിന്നും അസ്ഥികൂടം കണ്ടെത്തിയത്. 

കൊല്ലത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി; ശരീരഭാഗങ്ങള്‍ ചിതറിയ നിലയില്‍

അസ്ഥികൂടം പലഭാഗത്തായി ചിതറിക്കിടക്കുന്നതിന്റെ കാരണം മൃഗങ്ങള്‍ കടിച്ച് വലിച്ച് കൊണ്ടു പോയതായിരിക്കാമെന്നാണ് പൊലീസ് നിഗമനം. കൊലപാതകമാണോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. 

Keywords:  Kollam, News, Kerala, Skeleton, Police, Death, Found, Skeleton found in Kollam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia