SKSSF | എസ് കെ എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ കമിറ്റി സംഘടിപ്പിക്കുന്ന റബീഅ് കോണ്‍ഫറന്‍സ് 25 ന്

 


കണ്ണൂര്‍: (www.kvartha.com) നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി (സ ) എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ കമിറ്റി സംഘടിപ്പിക്കുന്ന റബീഹ് കോണ്‍ഫറന്‍സ് സെപ്തംബര്‍ 25 ഞായറാഴ്ച വാരം സി എച് എം സ്‌കൂള്‍ ഗ്രൗന്‍ഡില്‍ നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
  
SKSSF | എസ് കെ എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ കമിറ്റി സംഘടിപ്പിക്കുന്ന റബീഅ് കോണ്‍ഫറന്‍സ് 25 ന്

പരിശുദ്ധ റബീഉല്‍ അവ്വലിന് സ്വാഗതമോതി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന റബീഅ് കോണ്‍ഫറന്‍സ് വിശ്വാസികള്‍ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല. ജില്ലയിലെ മുഴുവന്‍ സയ്യിദന്‍മാര്‍, സമസ്ത പോഷകഘടക നേതാക്കള്‍, മുദരിസുമാര്‍, പണ്ഡിതന്മാര്‍, മുതഅല്ലിമുകള്‍, മേഖല ക്ലസ്റ്റര്‍ ശാഖാ ഭാരവാഹികള്‍ എന്നിവര്‍ ഒത്തുചേരുന്ന പ്രവാചക പ്രകീര്‍ത്തന സദസില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ എത്തിച്ചേരും.

ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വിഖായ വലന്റിയര്‍ മീറ്റ് നടക്കും. ഉച്ചക്ക് രണ്ടു മണിക്ക് വാരം മഹല്ല് ജമാഅത് പ്രസിഡന്റ്് അബ്ദുല്‍കരീം ഹാജി പതാക ഉയര്‍ത്തും. അസ്റ് നിസ്‌കാരാന്തരം സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഉമര്‍ കോയ തങ്ങളുടെ പ്രാര്‍ഥനയോടെ റബീഅ് കോണ്‍ഫറന്‍സിന് തുടക്കമാവും.

ജില്ലാ പ്രസിഡന്റ് അസ്ലം അസ്ഹരി പൊയ്തുംകടവിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. യൂസുഫ് ബാഖവി മൊറയൂര്‍ പി കെ പി ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും. ഖത്വര്‍ കണ്ണൂര്‍ ജില്ലാ കമിറ്റി നടപ്പിലാക്കുന്ന പി കെ പി ഉസ്താദ് സ്മാരക വിദ്യാഭ്യാസ സ്‌കോളര്‍ഷിപിന്റെ ഉദ്ഘാടനം ജിഫ്രിമുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും.

ബശീര്‍ ഫൈസി ദേശമംഗലം മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും. മഗ്രിബ് നിസ്‌കാരാന്തരം നടക്കുന്ന മൗലിദ് സദസിന്റെ പ്രാരംഭ പ്രാര്‍ഥന സയ്യിദ് അസ്ലം തങ്ങള്‍ നിര്‍വഹിക്കും. ജില്ലയിലെ മുഴുവന്‍ സയ്യിദന്‍മാരും മൗലിദ് സദസിന് നേതൃത്വമേകും. യഹ്യ ബാഖവി പുഴക്കര ബൈത് ചൊല്ലി കൊടുക്കും.
 
ടി എസ് ഇബ്രാഹിം മുസ്ലിയാര്‍, കെ കെ പി അബ്ദുല്ല മുസ്ലിയാര്‍, കെ പി പി തങ്ങള്‍, സയ്യിദ് സ്വഫ്വാന്‍ തങ്ങള്‍, മാണിയൂര്‍ അബ്ദു റഹ് മാന്‍ ഫൈസി, അഹ് മദ് തേര്‍ളായി, സിറാജുദ്ദീന്‍ ദാരിമി കക്കാട്, ബ്ലാത്തൂര്‍ അബ്ദുര്‍ റഹ് മാന്‍ ഹൈതമി, റിയാസ് ശാദുലിപ്പള്ളി, മുദസിര്‍ പാറാല്‍, ബശീര്‍ അസ്അദി നമ്പ്രം, അബൂബക്കര്‍ യമാനി, നസീര്‍ മൂര്യാട്, ജമീല്‍ അഞ്ചരക്കണ്ടി എന്നിവര്‍ സംബന്ധിക്കും.

കൊയ്യോട് പി പി ഉമര്‍ മുസ്ലിയാര്‍, മാണിയൂര്‍ അഹ് മദ് മുസ്ലിയാര്‍ എന്നിവര്‍ സമാപന പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. വാഹനവുമായി എത്തുന്നവര്‍ മെയിന്‍ റോഡില്‍ ആളുകളെ ഇറക്കി മുണ്ടയാട് മുതല്‍ വലിയന്നൂര്‍ വരെ പാര്‍ക് ചെയ്യണമെന്നും, സ്‌കൂള്‍ റോഡിലേക്ക് വാഹനങ്ങള്‍ ഇറക്കാതെ സഹകരിക്കണമെന്നും നേതാക്കള്‍ അറിയിച്ചു. കെ അബ്ദുല്‍ ബാഖവി, അസലം അസഹരി പൊയ്തുംകടവ്, റശീദ് ഫൈസി പൊറോറ, സുറൂര്‍ പാപ്പിനിശ്ശേരി, അശ്റഫ് ദാരിമി മമ്മാക്കുന്ന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: SKSSF Kannur District Committee Rabeeh Conference held on 25 at Varam, Conference, Kannur, News, Politics, Kerala, Press meet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia