Safety Concerns | പിലാത്തറയില്‍ ദേശീയപാതയുടെ സ്ലാബ് അടര്‍ന്നുവീണു; സ്‌കൂള്‍ കുട്ടികളുമായി പോകുന്ന ഓട്ടോറിക്ഷ അത്ഭുതകരമായി രക്ഷപ്പെട്ടു

 
Slab Collapse on National Highway in Pilathara; Auto-Rickshaw Narrowly Escapes
Slab Collapse on National Highway in Pilathara; Auto-Rickshaw Narrowly Escapes

Photo: Arranged

● ഈ സമയത്ത് ഇതുവഴി വന്ന ബൈക്ക് യാത്രക്കാരനും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു
● കോടികള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന റോഡ് പണിക്കിടെ സ്ലാബ് അടര്‍ന്ന് വീണതില്‍ യാത്രക്കാരില്‍ ആശങ്ക
● സുരക്ഷിതമാക്കണമെന്ന് പ്രദേശവാസികള്‍ 

തളിപ്പറമ്പ്: (KVARTHA) പുതുതായി നിര്‍മ്മിക്കുന്ന ദേശീയപാതയിലെ കൂറ്റന്‍ സംരക്ഷണ ഭിത്തിയില്‍ നിന്ന് സ്ലാബ് അടര്‍ന്നുവീണു. പിലാത്തറ ടൗണിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവ സമയത്ത് സ്‌കൂള്‍ കൂട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു. ഈ സമയത്ത് ഇതുവഴി വന്ന ബൈക്ക് യാത്രക്കാരനും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. 

ആറ് വരിപ്പാതയുടെ നടുവില്‍ നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയിലെ സ്ലാബ് സര്‍വീസ് റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന റോഡ് പണിക്കിടെ സ്ലാബ് അടര്‍ന്ന് വീണത് യാത്രക്കാരില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. വളരെയേറെ ഉയരത്തില്‍ നിര്‍മ്മിക്കുന്ന സംരക്ഷണഭിത്തി സുരക്ഷിതമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

#SlabCollapse, #PilatharaAccident, #NationalHighway, #RoadSafety, #KeralaNews, #NearMiss

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia