സ്വകാര്യ ചാനനില്‍ കരണത്തടിയും ചെരിപ്പേറും: അധികൃതര്‍ അന്വേഷണംതുടങ്ങി
Dec 1, 2012, 09:45 IST
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ചാനലിന്റെ എക്സിക്യുട്ടീവ് എഡിറ്ററുടെ തസ്തികയില്‍ തുടക്കം മുതല്‍തന്നെ ജോലി ചെയ്യുന്നയാളുമായ ഉന്നതനെതിരെയാണ് പരാതി. ന്യൂസ് എഡിറ്റര്‍ തസ്തികയിലുള്ള രണ്ടുപേര്‍ക്കാണ് വെവ്വേറെ സന്ദര്‍ഭങ്ങളില്‍ അടി കിട്ടിയത്. ഒരാളെ ചെരിപ്പ് കൊണ്ട് എറിയുകയും മറ്റേയാളെ കരണത്തടിക്കുകയുമാണ് ചെയ്തതത്രേ. രണ്ടുപേരും ചാനലിന്റെ തിരുവനന്തപുരം ന്യൂസ് ഡെസ്കില്‍ ജോലി ചെയ്യുന്നവരാണ്.
ഒതുക്കിത്തീര്‍ക്കാന്‍ തുടക്കത്തില്‍ ശ്രമം ഉണ്ടായെങ്കിലും അധികൃതര്‍ ഇടപെടുന്ന സ്ഥിതിയിലേക്ക് കാര്യത്തിന്റെ ഗൗരവം എത്തിക്കാന്‍ തിരക്കിട്ട ശ്രമമുണ്ടായി. ചാനലിലെത്തന്നെയുള്ള ചിലരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇവിടെ കുറേ ദിവസങ്ങളായി ജീവനക്കാരുടെ ഇടയില്‍ ഈ പ്രശ്നം പുകയുകയാണ്. വിശദമായ അന്വേഷണവും ഗൗരവമുള്ള ഇടപെടലും ആവശ്യമാണെന്ന് അധികൃതര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനേത്തുടര്ന്നാണ് കൂടുതല്‍ അന്വേഷണത്തിന് എം.ഡിക്ക് നിര്‍ദേശം നല്‍കിയത്. മാത്രമല്ല, പരാതിയില്‍ കഴമ്പുണ്ടെന്നു വ്യക്തമായാല്‍ ജോലിയില്‍ തുടരാന്‍ ആരോപണവിധേയനെ അനുവദിക്കേണ്ടെന്നും ബന്ധപ്പെട്ടവര്‍ അനൗപചാരിക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണു സൂചന.
ജോലിയില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ന്യൂസ് എഡിറ്റര്‍മാരുടെ കരണത്തടിക്കുകയും ചെരിപ്പുകൊണ്ട് എറിയുകയും ചെയ്തെന്നാണ് ചാനലിന് പുറത്ത് ആദ്യം പ്രചരിച്ചത്. തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് അതിവേഗം ചര്‍ച്ചയായി മാറുകയും ചെയ്തു. അപ്പോഴും ആരോപണ വിധേയന്റെ പേര് വ്യക്തമായിരുന്നില്ല. പ്രമുഖ ദിനപത്രത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടറും പിന്നീട് സീനിയര്‍ സബ് എഡിറ്റുമായിരിക്കേ ചാനലില്‍ ചേര്‍ന്ന ഇദ്ദേഹം അതീവ സൗമ്യനായാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. എന്നാല്‍ ചാനല്‍ രംഗത്തെ മല്‍സരവും സമ്മര്‍ദവും മൂലം സഹപ്രവര്‍ത്തകരോട് ക്ഷോഭിച്ചു സംസാരിച്ചെന്നേയുള്ളുവെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. അതിനെ ചെരിപ്പേറും കരണത്തടിയുമായി വ്യാഖ്യാനിച്ച് വിവാദമാക്കുകയാണത്രേ ചെയ്തത്.
പ്രസ്തുത ടി.വി. ന്യൂസ് ചാനല്‍ അല്ലെങ്കിലും ചാനലിന്റെ വാര്‍ത്താ വിഭാഗം വളരെ ശ്രദ്ധേയമായാണ് പ്രവര്‍ത്തിച്ചു വരുന്നത്. ശ്രദ്ധേയമായ നിരവധി എക്സ്ക്ലൂസീവ് റിപോര്‍ട്ടുകള്‍ ചാനലിലൂടെ പുറത്തുവന്നിരുന്നു. വാര്‍ത്താ വിഭാഗം മേധാവിയുടെ മികവും സമര്‍പണവുമാണ് ഇതിനു കാരണമായതെന്ന് ചാനല്‍ മേധാവികളും നടത്തിപ്പുകാരും തന്നെ അംഗീകരിച്ചിരിക്കെയാണ് ഇപ്പോഴത്തെ വിവാദം. അതുകൊണ്ടുതന്നെ, സംഭവിച്ചതിനേക്കാള്‍ കൂടുതല്‍ പ്രചരിപ്പിക്കാന്‍ ആരാണ് ശ്രമിക്കുന്നതെന്നു കൂടി അന്വേഷിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്ന് അറിയുന്നു.
ചാനലില്‍ രാത്രി സംപ്രേഷണം ചെയ്യുന്ന ന്യൂസ് ബുള്ളറ്റിന്റെ അവസാന ഭാഗത്തെ നിശ്ചയിക്കുന്നതിനെച്ചൊല്ലി ഇടയ്ക്ക് ന്യൂസ് ഡെസ്കിലെ ചിലരും എക്സിക്യുട്ടീവ് എഡിറ്റര്‍ തസ്തികയിലുള്ളയാളുമായി ഭിന്നത നിലനിന്നിരുന്നു. പിന്നീട് അത് പരിഹരിക്കപ്പെട്ടെങ്കിലും ആ തര്‍ക്കത്തോടെ ഉടലെടുത്ത പോരാണ് അടിയിലും അതു സംബന്ധിച്ച പരാതിയിലുമെത്തിയത് എന്നാണ് വിവരം. സംഭവത്തെക്കുറിച്ച് സ്ഥാപനത്തിലോ പുറത്തോ യാതൊരുവിധ സംഭാഷണങ്ങളും പാടില്ലെന്ന് ജീവനക്കാര്‍ക്ക് ഇപ്പോള്‍ വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്.
Keywords: Thiruvananthapuram, Channel, Clash, Attack, Report, Kerala, Slapping in T.V., Smack in T.V.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.