Smoke | ബെംഗ്‌ളൂറു-കന്യാകുമാരി എക്‌സ്പ്രസിലെ കോചില്‍ പുക; യാത്രക്കാര്‍ ഫയര്‍ അലാം അടിച്ച് ട്രെയിന്‍ നിര്‍ത്തി
Oct 12, 2023, 10:31 IST
കൊച്ചി: (KVARTHA) ബെംഗ്‌ളൂറു-കന്യാകുമാരി എക്‌സ്പ്രസിലെ കോചില്‍ പുക. തൃപ്പൂണിത്തുറ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ബി 5 കോചില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ യാത്രക്കാര്‍ ഫയര്‍ അലാം അടിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. എ സി യൂനിറ്റിലുണ്ടായ ഷോര്‍ട് സര്‍ക്യൂടാണ് പുക ഉയരാന്‍ കാരണമായതെന്നാണ് വിവരം. ഇലക്ട്രികല്‍ ജീവനക്കാര്‍ പ്രശ്‌നം പരിഹരിച്ചു. ട്രെയിന്‍ കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.
അതേസമയം, ബുധനാഴ്ച (11.10.2023) രാത്രി 9.35 മണിയോടെ ബീഹാറിലെ ബക്സര്‍ ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം സംഭവിച്ചിരുന്നു. അപകടത്തില്‍ നാല് പേര്‍ മരിക്കുകയും എഴുപതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഡെല്‍ഹി ആനന്ദ് വിഹാറില്‍ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോര്‍ത് ഈസ്റ്റ് സൂപര്‍ ഫാസ്റ്റ് ട്രെയിനിന്റെ കോചുകളാണ് രഘുനാഥ്പൂര്‍ സ്റ്റേഷന് സമീപം പാളം തെറ്റിയത്.
ട്രെയിന്‍ ബക്സര്‍ സ്റ്റേഷന്‍ വിട്ടതോടെയാണ് സംഭവം നടന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്നും സഹായത്തിനായി ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ടെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു.
Keywords: News, Kerala, Smoke, Coach, Bangalore-Kanyakumari Express, Train, Smoke in AC coach of Bangalore-Kanyakumari Express.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.