തിരുവനന്തപുരം : (www.kvartha.com 21.06.2016) വംശനാശഭീഷണി നേരിടുന്ന നീര്‍പക്ഷികളായ ചേരക്കോഴികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ജൂണ്‍ 22 ചേരക്കോഴി ദിനമായി ആചരിക്കുന്നു.
വനം വകുപ്പും കേരള പത്രപ്രവര്‍ത്തക യൂണിയനും സ്നേക്ക് ബേര്‍ഡ് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ചേരക്കോഴി ദിനാചരണം വനം വകുപ്പുമന്ത്രി അഡ്വ. കെ. രാജു കേസരി ഹാളില്‍ രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ബി.എസ്. കോറി പങ്കെടുക്കും.
ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (IUCN) റെഡ് ഡേറ്റാബുക്കില്‍ ഈ പക്ഷിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1993ല്‍ ഇന്റര്‍ നാഷണല്‍ വാട്ടര്‍ഫോള്‍ ആന്റ് വെറ്റ്ലാന്റ് റിസര്‍ച്ച് ബ്യൂറോയുടെ ഏഷ്യന്‍ സെന്‍സസില്‍ പറയുന്നത് 1526 ചേരക്കോഴികള്‍ മാത്രമെ ഏഷ്യയിലുള്ളൂവെന്നാണ്. ഇതില്‍ 1196 എണ്ണം ഇന്ത്യയിലാണുള്ളത്. കേരളത്തില്‍ വെറും 64 എണ്ണം മാത്രം. ചേരക്കോഴികളുടെ ജൈവപ്രാധാന്യം എത്രകണ്ട് വലുതാണെന്ന് ഈ സര്‍വ്വെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
Keywords: Snack Birds Day June 22,Wild Animal, Thiruvananthapuram, Protection, Minister, Inauguration, Asia, Kottayam, Alappuzha, Kerala.

കേരളത്തില്‍ ആലപ്പുഴ ജില്ലയിലാണ് ചേരക്കോഴികള്‍ കൂടുതലായി കാണുന്നത്. ആലപ്പുഴയിലെ നൂറനാട്, കറ്റാനം, കുട്ടനാട്, കോട്ടയത്തെ കുമരകം, ഇടുക്കിയിലെ തേക്കടി, തിരുവനന്തപുരത്തെ മൃഗശാലവളപ്പ്, വടക്കന്‍ ജില്ലകളള് എന്നിവിടങ്ങളിലും ചേരക്കോഴികൂടുകള് കണ്ടെത്തിയിട്ടുണ്ട്. 2010ല്‍ സ്നേക് ബേര്‍ഡ് ഫൗണ്ടേഷന് പ്രവര്‍ത്തകര്‍ നടത്തിയ സര്‍വ്വെയില്‍ 200 ഓളം ചേരക്കോഴികളെ കണ്ടെത്തിയിരുന്നു.
മാവേലിക്കര താലൂക്കിലെ പാലമേല്‍ വില്ലേജില്‍ ഉള്‍പ്പെട്ട ആതിക്കാട്ടുകുളങ്ങരയിലെ കുളത്തിന്റെ വടക്കേതില്‍ ജമാലുദ്ദീന്‍ റാവുത്തരുടെ വീട്ടുവളപ്പില്‍ 13 ആഞ്ഞിലികളിലായി 150 ഓളം ചേരക്കോഴികളെ 2010 ജൂണ്‍ 22 ന് കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചേരക്കോഴി പ്രജനനകേന്ദ്രമായി ഇത് കണക്കാക്കുന്നു. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ചേരക്കോഴികളുടെ എണ്ണം ഗണ്യമായി ഇവിടെ കുറഞ്ഞു. ഈ സഹചര്യത്തിലാണ് ചേരക്കോഴികളുടെ സംരക്ഷണാര്‍ത്ഥം ജൂണ്‍ 22 ചേരക്കോഴി ദിനമായി ആചരിക്കുന്നത്.

Also Read:
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: കേസ് അന്വേഷണം രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
Keywords: Snack Birds Day June 22,Wild Animal, Thiruvananthapuram, Protection, Minister, Inauguration, Asia, Kottayam, Alappuzha, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.