Obituary | സ്‌കൂള്‍ പരിസരത്തെ ക്ഷേത്രനടയില്‍നിന്നും പാമ്പുകടിയേറ്റു; പി ടി എ വൈസ് പ്രസിഡന്റ് മരിച്ചു
Jan 7, 2024, 01:05 IST
കണ്ണൂര്‍: (KVARTHA) സ്‌കൂള്‍ പരിസരത്തു നിന്നും പാമ്പുകടിയേറ്റ പി ടി എ ഭാരവാഹിയായ ക്ഷേത്രം ജീവനക്കാരന്‍ അതിദാരുണമായി മരിച്ചു. പെരളശേരി പഞ്ചായത്തിലെ ഐവര്‍കുളം മഹാവിഷ്ണു ക്ഷേത്രം പൂജാരി നിഷാന്താണ് (42) പാമ്പുകടിയേറ്റ് മരിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ്. ഐവര്‍കുളം യുപി സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡന്റായിരുന്നു.
രാവിലെ ക്ഷേത്രനടയില്‍ അബോധാ വസ്ഥയിലാണ് നിഷാന്തിനെ കണ്ടത്. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാമ്പുകടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം പെരളശേരി പഞ്ചായത്ത് പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.
അച്ഛന്‍: ഗോപി നമ്പൂതിരി. അമ്മ: ഷൈലജ. ഭാര്യ: ലിസ. മക്കള്‍: ദക്ഷ് എന്‍ കൃഷ്ണ, ധ്യാന എന്‍ കൃഷ്ണ. സഹോദരി: ശാന്തിനി.
Keywords: News, Top-Headlines, Kannur, Kerala, Kerala-News, School, PTA, Temple, Snake, Snake Bite, Snake bite from school premises; PTA vice president passes away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.