ബിജെപിയുടെ ഇഷ്ടാനിഷ്ടം നോക്കിയല്ല എസ്എന്‍ഡിപി പ്രവര്‍ത്തിക്കുന്നത്: വെള്ളാപ്പള്ളി

 


ആലപ്പുഴ: (www.kvartha.com  07.10.2015) ബിജെപിയുടെ ഇഷ്ടാനിഷ്ടം നോക്കിയല്ല എസ്എന്‍ഡിപി പ്രവര്‍ത്തിക്കുന്നതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം ബിജെപിയുമായി സഖ്യം ചേരാന്‍ ഉദ്ദേശിക്കുന്നില്ല. മൂന്നാം മുന്നണിയാണ് തങ്ങളുടെ ലക്ഷ്യം.

ബിജെപിയുമായി സഖ്യം ചേരാന്‍ പറ്റാത്തതുകൊണ്ടാണ് മൂന്നാം മുന്നണി എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഏതു മുന്നണി ഘടകകക്ഷിയാക്കിയാലും തങ്ങള്‍ ചേരും. ഭൂരിപക്ഷസമുദായ ഐക്യത്തിനെതിരായ വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്നത്. എസ്എന്‍ഡിപി സംഘ പരിവാറിലും ആര്‍എസ്എസിലും ചേര്‍ന്നെന്നാണ് പ്രചരിപ്പിക്കുന്നത്. എസ്എന്‍ഡിപി യോഗം ആര്‍.എസ്.എസിന്റെയോ ബിജെപിയുടെയോ ഭാഗമാവില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ശത്രുതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എന്‍ഡിപിയുടെ സമത്വ മുന്നേറ്റ യാത്ര കണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ വിറളി പിടിച്ചിരിക്കുകയാണ്. സേവ് കേരള, ചേഞ്ച് കേരള എന്നതായിരിക്കും യാത്രയുടെ മുദ്രാവാക്യം. രാഷ്ട്രീയക്കാരെല്ലാം വിറളിപിടിച്ചിരിക്കുന്നു. എന്നാല്‍ ഈ മുന്നേറ്റം തകര്‍ക്കാന്‍ കഴിയില്ലെന്നും വള്ളാപ്പള്ളി പറഞ്ഞു.
ബിജെപിയുടെ ഇഷ്ടാനിഷ്ടം നോക്കിയല്ല എസ്എന്‍ഡിപി പ്രവര്‍ത്തിക്കുന്നത്: വെള്ളാപ്പള്ളി

Keywords: Vellapalli, Alappuza, Politics, BJP, SNDP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia