Support | വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: കെ മുരളീധരന്റെ കാര്യത്തില്‍ പാര്‍ടിയെടുത്തത് തെറ്റായ തീരുമാനം, പ്രസംഗിക്കാന്‍ അവസരം കൊടുക്കാമായിരുന്നുവെന്നും ശശി തരൂര്‍

 


തിരുവനന്തപുരം: (www.kvartha.com) കെ മുരളീധരന്‍ എം പിക്ക് പിന്തുണയുമായി ശശി തരൂര്‍ എംപി. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ തന്നെ അവഗണിച്ചെന്ന പരാതിയുമായി കെ മുരളീധരന്‍ എംപി രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. മുരളീധരന്റെ കാര്യത്തില്‍ പാര്‍ടിയെടുത്തത് തെറ്റായ തീരുമാനമാണെന്നും പ്രസംഗിക്കാന്‍ അവസരം കൊടുക്കാമായിരുന്നുവെന്നും ശശി തരൂര്‍ എം പി പ്രതികരിച്ചു.

തൂരിന്റെ വാക്കുകള്‍:

പ്രസംഗിക്കാന്‍ അവസരം നല്‍കാത്തത് സമയക്കുറവിന്റെ പേരിലായിരുന്നെങ്കില്‍ കുറച്ച് പരിപാടി നേരത്തെ ആരംഭിക്കാമായിരുന്നു. അദ്ദേഹം സീനിയര്‍ നേതാവാണെന്ന് മാത്രമല്ല, പാര്‍ടിയില്‍ ഭാരവാഹിത്വം വഹിച്ചൊരു വ്യക്തി കൂടിയാണ്. അങ്ങനെയൊരാളെ അപമാനിക്കുന്നത് ശരിയല്ല. മുന്‍ കെ പി സി സി അധ്യക്ഷന്മാരെ ഒരുപോലെ കാണണമായിരുന്നു. ഇനിയും അവസരങ്ങളുണ്ടാകുമെന്ന് വിചാരിക്കുന്നു. തനിക്ക് പ്രസംഗിക്കാന്‍ അവസരം കിട്ടാത്തതില്‍ പരാതിയില്ല- തരൂര്‍ വ്യക്തമാക്കി.

Support | വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: കെ മുരളീധരന്റെ കാര്യത്തില്‍ പാര്‍ടിയെടുത്തത് തെറ്റായ തീരുമാനം, പ്രസംഗിക്കാന്‍ അവസരം കൊടുക്കാമായിരുന്നുവെന്നും ശശി തരൂര്‍

കെപിസിസി മുന്‍ പ്രസിഡന്റായിട്ടും തനിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്നും, രമേശ് ചെന്നിത്തലയും എംഎം ഹസനും പ്രസംഗിച്ചിരുന്നുവെന്നും മുരളീധരന്‍ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. പാര്‍ടി മുഖപത്രത്തിലെ സപ്ലിമെന്റിലും തന്റെ പേരുണ്ടായില്ല. ഒരാള്‍ ഒഴിവായാല്‍ അത്രയും നന്നായി എന്നാണ് നേതൃത്വത്തിന്റെ മനോഭാവമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.

എ ഐ സി സി ജെനറല്‍ സെക്രടറി കെ സി വേണുഗോപാലിനെ ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചെന്നും തന്റെ സേവനം പാര്‍ടിക്കുവേണ്ടെങ്കില്‍ വേണ്ട. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്താനാണ് തീരുമാനമെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്.

Keywords:  Snubbing Muraleedharan was party's mistake, says Shashi Tharoor, Thiruvananthapuram, News, Politics, Controversy, K Muraleedaran, Shashi Taroor, Kerala, Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia