മലപ്പുറത്തിന്റെ ജനകീയ വികസന മാതൃകയിലേക്ക് നിലയ്ക്കാതെ സഹായ ഹസ്തങ്ങൾ; ഇതുവരെ ലഭിച്ചത് 4.36 കോടി രൂപയുടെ ഉപകരണങ്ങള്‍
Aug 3, 2021, 22:23 IST
മലപ്പുറം: (www.kvartha.com 03.08.2021) കോവിഡ് വ്യാപനം ആശങ്കയുയര്‍ത്തുമ്പോള്‍ പൊതുജനാരോഗ്യ സംരക്ഷണത്തിന് സര്‍കാര്‍ ആശുപത്രികളെ സജ്ജമാക്കി മലപ്പുറം ജില്ല വീണ്ടും ജനകീയ മാതൃക തീര്‍ക്കുന്നു. സര്‍കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജനകീയ സഹകരണത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച 'മലപ്പുറത്തിന്റെ പ്രാണവായു' പദ്ധതിക്ക് സ്വീകാര്യതയേറുകയാണ്. വിവിധ സ്ഥാപനങ്ങളും സന്നദ്ധ സംഘങ്ങളും ജനകീയ കൂട്ടായ്മകളും കൈകോര്‍ത്തപ്പോള്‍ പ്രാണവായു പദ്ധതിയിലേക്ക് ഇതുവരെ 4,35,74,020 രൂപയുടെ ചികിത്സാ ഉപകരണങ്ങള്‍ ലഭിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
സര്‍കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളോടെ ആധുനിക ചികിത്സ ഉറപ്പാക്കുന്ന പ്രാണവായു പദ്ധതി ജനകീയ വികസന മാതൃകയില്‍ മികച്ച പാരമ്പര്യമുള്ള മലപ്പുറത്ത് പുതിയ അധ്യായമാണ് രചിക്കുന്നത്. മലപ്പുറത്തെ അജ്ഫാന്‍ ഡേറ്റ്സ് ആൻഡ് നട്സ് 1.3 കോടി രൂപയുടെ ചികിത്സ ഉപകരണങ്ങള്‍ ആദ്യഘട്ടത്തില്‍തന്നെ ലഭ്യമാക്കി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സ്വസ്ത്' ആരോഗ്യ ക്ഷേമ സംഘടന 70 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. 300 ഡി ടൈപ് ഓക്സിജെന്‍ സിലിൻഡെറുകളാണ് 'സ്വസ്ത്' ലഭ്യമാക്കിയത്. ഐ എസ് ആര്‍ ഒ 75.77 ലക്ഷം രൂപയുടെ മെഡികല്‍ ഉപകരണങ്ങളും എയര്‍ ഇൻഡ്യ 25 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങളും പ്രാണവായു പദ്ധതിയിലേക്ക് ലഭ്യമാക്കി.

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മലപ്പുറം ജില്ലാ ഘടകം 40 ലക്ഷം രൂപ വിലയുള്ള 20 ഓക്സിജെന്‍ കോണ്സന്ട്രേറ്ററുകളും മൂന്ന് വെന്റിലേറ്ററുകളും നല്‍കി. നാല് രോഗികള്‍ക്ക് ഒരേസമയം ഉപയോഗിക്കാവുന്നതാണ് റെഡ്ക്രോസ് ലഭ്യമാക്കിയ 20 ഓക്സിജെന്‍ കോണ്സന്ട്രേറ്ററുകള്‍. സുപ്രിം ഫര്‍ണീചര്‍ ഗ്രൂപ് 30 ലക്ഷം രൂപ ചെലവില്‍ മൂന്ന് വെന്റിലേറ്ററുകളും പ്രമുഖ വ്യവസായി പിടി സലാം 20 ലക്ഷം രൂപ ചെലവുള്ള 62 ഓക്സിജെന്‍ സിലിൻഡെറുകളും പദ്ധതിയിലേക്ക് നല്‍കി.
കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയായ വേള്‍ഡ് വിഷന്‍ ഇൻഡ്യ 10 ഓക്സിജെന്‍ കോണ്‍സന്ററേറ്ററുകളും ആവശ്യമായ ബെഡുകളും 20 ഫോര്‍ലര്‍ കോടുകളും സര്‍ജികല്‍ ഗ്ലൗസുകള്‍, സാനിറ്റൈസറുകള്‍, എന്‍ - 95 മാസ്‌കുകള്‍, ഫ്ളോര്‍ ക്ലീനറുകള്‍, പള്‍സ് ഓക്സീ മീറ്ററുകള്‍, ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററുകള്‍, പിപിഇ കിറ്റുകള്‍ എന്നിവ എത്തിച്ചു. 15 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങളാണ് വേള്‍ഡ് വിഷന്‍ ഇൻഡ്യ ലഭ്യമാക്കിയത്.
ജില്ലയിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും നിലവിലുള്ള കോവിഡ് മഹാമാരി അതിജീവിക്കുന്നതിനും ഭാവിയില്‍ ഇത്തരം രോഗങ്ങളുണ്ടാവുമ്പോള്‍ ആവശ്യമായ പ്രതിരോധ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമാണ് 'പ്രാണവായു' പദ്ധതി ലക്ഷ്യമിടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെറിയ സഹായങ്ങള്‍ പോലും ഈ ഉദ്യമത്തില്‍ വലമതിക്കാനാകാത്തതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
Keywords: News, Malappuram, Kerala, State, COVID-19, Corona, Pranavayu Project, So far, equipment worth Rs 4.36 crore received for Pranavayu Project.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.