തിരുവനന്തപുരം: (www.kvartha.com 19/07/2015) കേരളത്തിലെ പ്രവാസികളുടെ രക്ഷയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ് ( എന്‍ആര്‍ഐ) കമ്മീഷനില്‍ കയറിപ്പറ്റാന്‍ ഭരണകക്ഷി നേതാക്കളുടെ ഇടി.
മാത്രമല്ല ഭരണകക്ഷിയുമായി അടുപ്പമുള്ളവരും ഉടന്‍ വിരമിക്കാന്‍ സാധ്യതയുള്ളവരുമായ വിവിധ ഉന്നതതല ഉദ്യോഗസ്ഥരും കമ്മീഷനംഗമാകാന് ശ്രമിക്കുന്നുണ്ട്. വന്‍തോതില്‍ അധികാരങ്ങളുള്ളതും മികച്ച ശമ്പള ആനുകൂല്യങ്ങളുള്ളതുമാണ് ആകര്‍ഷണം. സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപനത്തിലും പിന്നീട് കഴിഞ്ഞ മാര്‍ച്ച് 13നു ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റിലും എന്‍ആര്‍ഐ കമ്മീഷനേക്കുറിച്ചു പറയുന്നുണ്ട്.
എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മന്ദഗതിയിലായി. മാണിക്കെതിരായ ബാര്‍ കോഴക്കേസ് വിവാദം ശക്തമായതും അരുവിക്കര ഉപതെരഞ്ഞെടുപ്പുമാണ് ഇതിനു കാരണമായി ഔദ്യോഗികമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ അതല്ല പ്രശ്നമെന്നും ഭരണകക്ഷി നേതാക്കളുടെ നോമിനികളുടെ തള്ളുമൂലം ഒന്നിലധികം എന്‍ആര്‍ഐ കമ്മീഷന് രൂപീകരിക്കേണ്ട സ്ഥിതിയാണുള്ളതെന്നുമാണു വസ്തുത. നിയമമന്ത്രി കെ എം മാണിയുമായി അടുപ്പമുള്ള റിട്ടയേഡ് ജഡ്ജിയാണ് കമ്മീഷന് ചെയര്‍മാനാകാന്‍ ശ്രമിക്കുന്നവരില്‍ മുന്നില്‍. പക്ഷേ, കോണ്‍ഗ്രസിനും മുസ്്ലിം ലീഗിനും ഈ പദവിയില്‍ നോട്ടമുണ്ട്. പൊതുസമ്മതനായി പ്രമുഖ വ്യവസായി യൂസുഫലിയെ ചെയര്മാനാക്കാനുമുണ്ട് ആലോചന.
മൂന്ന് അംഗങ്ങളാണു ചെയര്‍മാനു പുറമേ ഉണ്ടാവുക. ഇവര്‍ക്കോരോരുത്തര്‍ക്കും ലക്ഷം രൂപ വീതമാണ് പ്രതിമാസ ഓണറേറിയം. കൂടാതെ കാറും ഓഫീസില്‍ പ്രത്യേക ക്യാബിനും. ആറു വര്‍ഷമാണ് കമ്മീഷന്റെ കാലാവധി. ഇനിയും കമ്മീഷന് രൂപീകരിക്കാന്‍ വൈകുകയും തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോള്‍ രൂപീകരിക്കുകയും ചെയ്താല്‍ പ്രതിപക്ഷം അത് വലിയ പ്രശ്നമാക്കും. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമാകാവുന്ന സാമുദായിക ഘടകങ്ങള്‍ കമ്മീഷന് രൂപീകരണത്തിലുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
പ്രവാസികളിലേറെയും മുസ്ലീം, ക്രിസ്ത്യന്‍ സമുദായാംഗങ്ങളായിരിക്കെ പ്രത്യേകിച്ചും. അതൊഴിവാക്കാന് സാമുദായിക സന്തുലനം പാലിച്ച് കമ്മീഷന് ഉടനേ രൂപീകരിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് യുഡിഎഫ്. പക്ഷേ, അതിലുള്‍പ്പെടാന്‍ ക്യൂവില്‍ നില്ക്കുന്നവരില് ആരെയൊക്കെ പരിഗണിക്കും എന്നതാണു പ്രശ്നം.
എന്‍ആര്‍ഐ കമ്മീഷന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നതും അധികാരങ്ങളും ചുമതലകളും
നിര്‍വചിക്കുന്നതുമായ പ്രത്യേക ബില്‍ തയ്യാറാക്കി നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കേണ്ടതുണ്ട്. ഈ നിയമസഭാ സമ്മേളനത്തില്‍ അതു വരുന്നില്ല. പകരം സഭ പിരിഞ്ഞ ശേഷം ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരിക്കും ചെയ്യുക.

Keywords: So many front runners for NRI Commission,Thiruvananthapuram, Salary, K.M.Mani, Controversy, UDF, Muslim, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.