Legal | ഇ പി ജയരാജന്‍ നല്‍കിയ മാനനഷ്ട കേസില്‍ ശോഭാ സുരേന്ദ്രന്‍ കണ്ണൂര്‍ കോടതിയില്‍ ഹാജരാകണം

 
 Sobha Surendran to Appear in Court Over Defamation Case Filed by EP Jayarajan
 Sobha Surendran to Appear in Court Over Defamation Case Filed by EP Jayarajan

Photo Credit: Facebook/E P Jayarajan, Sobha Surendran

● ബിജെപിയില്‍ ചേരാന്‍ ഡല്‍ഹിയിലെത്തി. 
● താനുമായി രഹസ്യ ചര്‍ച്ച നടത്താനായി വന്നു.
● അജ്ഞാത ഫോണ്‍ കോള്‍ വന്നതോടെ പിന്മാറി.

കണ്ണൂര്‍: (KVARTHA) സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജന്‍ നല്‍കിയ മാനനഷ്ട കേസില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് കോടതി നോട്ടീസ് അയച്ചു. 2025 ഫെബ്രുവരി 10ന് ഹാജരാകാനാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചത്. 

ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ താനുമായി ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ രഹസ്യ ചര്‍ച്ച നടത്താനെത്തിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആരോപണം. എന്നാല്‍ അജ്ഞാത ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് ജയരാജന്‍ അവസാന നിമിഷം പിന്‍മാറിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതു തള്ളിക്കൊണ്ടാണ് ഇ പി ജയരാജന്‍ നിയമനടപടികള്‍ക്കായി കണ്ണൂര്‍ കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. 

കഴിഞ്ഞ ഡിസംബര്‍ ഒന്നിന് കൂത്തുപറമ്പില്‍ നടന്ന കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യവേ ശോഭ താന്‍ ഉന്നയിച്ച ആരോപണം ആവര്‍ത്തിച്ചിരുന്നു. കുളിച്ചൊരുങ്ങി ജയരാജന്‍ ഡല്‍ഹിയിലെത്തി തന്നെ വന്നുകണ്ടത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ ചോദിച്ചത്. ജയരാജന്‍ ബിജെപിയില്‍ ചേരുന്നതിനായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 #EPJayarajan, #ShobhaSurendran, #KeralaPolitics, #DefamationCase, #BJP, #CPM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia