തിരുവനന്തപുരം: അംഗവൈകല്യമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉയര്‍ന്ന തസ്തികയില്‍ നിയമനം ലഭിക്കുന്നതു തടയുന്ന ഉത്തരവ് പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒരു അനീതി തിരുത്തുന്നു. കഴിഞ്ഞ മാസം ഏഴിന് സാമൂഹ്യ നീതി വകുപ്പ് ഇറക്കിയ ഉത്തരവ് സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ. മുനീറിന്റെ നിര്‍ദേശപ്രകാരമാണ് ഭേദഗതി ചെയ്യുന്നത്. വൈകാതെ പുതിയ ഉത്തരവ് പുറത്തിറങ്ങും. പി.എസ്.സി. മുഖേനയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ സ്ഥിര നിയമനം ലഭിച്ചിട്ടുള്ളവര്‍ക്ക് പുനര്‍ നിയമനം നല്‍കേണ്ടതില്ല എന്ന ഉത്തരവാണ് വികലാംഗര്‍ക്ക് വിനയായതും ഉത്തരവിറങ്ങി ഒരു മാസം തികയുന്നതിനു മുമ്പേതന്നെ ഭേദഗതി ചെയ്യുന്നതും. (സ. ഉ നം. 80/2013 സാ .നീതി.വ. 7.10.2013).
അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം ലഭിച്ചു ജോലി ചെയ്യുന്ന പല വികലാംഗര്‍ക്കും ക്ലര്‍ക്കായി നിയമനം ലഭിച്ചെങ്കിലും ഈ ഉത്തരവു പ്രകാരം പുതിയ തസ്തികയില്‍ ചേരാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. ഈ ഉത്തരവു തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യണം എന്നാവശ്യപ്പെട്ട് വികലാംഗരുടെ വിവിധ സംഘടനകളും നിരവധി വികലാംഗ ജീവനക്കാര്‍ വ്യക്തിപരമായും മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഈ ഉത്തരവ് ഇറങ്ങിയ അതേ ദിവസം തന്നെ പഞ്ചായത്ത് വകുപ്പില്‍ ക്ലര്‍ക്കായി നിയമനം ലഭിക്കുകയും എന്നാല്‍ അത് സ്വീകരിക്കാന്‍ കഴിയാതെ വരികയും ചെയ്ത കോട്ടയം പള്ളം ഐസിഡിഎസ് ഓഫീസിലെ അറ്റന്‍ഡര്‍ ടി.ജെ. നജീബിന്റെ സ്ഥിതി വികലാംഗര്‍ നേരിടുന്ന അനീതിക്ക് മികച്ച ഉദാഹരണമാണ്.
80 ശതമാനം അംഗവൈകല്യമുള്ള നജീബ് കാല്‍മുട്ടില്‍ ഇഴഞ്ഞാണു സഞ്ചരിക്കുന്നത്. മാതാ പിതാക്കള്‍ രോഗികളും ഏക സഹോദരന്‍ വികലംഗാനുമാണ്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട് നജീബിന്. കഴിഞ്ഞ ആഗസ്റ്റിലാണ് നജീബിന് അറ്റന്‍ഡര്‍ ജോലി കിട്ടിയത്.
1999 ആഗസ്റ്റ് 16 മുതല്‍ 2003 ഡിസംബര്‍ 31വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് 179 ദിവസം പൂര്‍ത്തിയാക്കിയ വികലാംഗര്‍ക്ക് പുനര്‍ നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവു പ്രകാരമാണ് കോട്ടയം ജില്ലയിലെ അതിരമ്പുഴ ഗ്രാമ പഞ്ചായത്തില്‍ നജീബിന് ക്ലര്‍ക്ക് നിയമനം കിട്ടിയത്. എന്നാല്‍ അന്നുതന്നെയാണ് വിവാദ ഉത്തരവും ഇറങ്ങിയത്. ഇതേ അനുഭവം പലര്‍ക്കുമുണ്ടായി. കാല്‍മുട്ടില്‍ ഇഴഞ്ഞു മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന യുവാവിന് അറ്റന്‍ഡര്‍ തസ്തികയില്‍ നിന്ന് ക്ലര്‍ക്ക് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം വലിയ അനുഗ്രഹമാകേണ്ട സ്ഥാനത്തു പുതിയ ഉത്തരവു മൂലം നിരാശയാണു സമ്മാനിച്ചത്.
സമാന സ്ഥിതി നേരിടുന്നവരുടെയെല്ലാം സാഹചര്യം പരിഗണിച്ച് മന്ത്രി മുനീര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ അനുമതിയോടെ ഉത്തരവില്‍ ഭേദഗതിക്ക് നിര്‍ദേശിക്കുകയുമായിരുന്നു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സാമൂഹ്യ നീതി വകുപ്പിന്റേതായി ഇതുവരെ പ്രസിദ്ധീകരിച്ച ഉത്തരവുകളില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ചതും ഈ ഉത്തരവാണ്. മൂന്നാഴ്ചയ്ക്കിടയില്‍ 450 പേരാണ് ഇതു വായിച്ചത്.
Keywords: Thiruvananthapuram, Government-employees, Kerala, M.K. Muneer, Social Justice Dept. to withdraw controversial GO, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.