കാസര്‍കോട്: ഫേസ്ബുക്ക് ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലെ വാര്‍ത്തകള്‍ക്ക് നല്കുന്ന കമന്റുകളിലും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതും അവഹേളിക്കുന്നതും സമുദായങ്ങളെയും വിശ്വാസത്തേയും അപകീര്‍ത്തിപ്പെടുത്തുന്നതും ദുരുപയോഗംചെയ്യുന്ന വിധത്തിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്തതിന് കാസര്‍കോട് ജില്ലയില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ രണ്ടും, കുമ്പളയില്‍ ഒരുകേസും ആണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. കുമ്പളയില്‍ മറ്റൊരു മതത്തിന് ശക്തി കുമ്പള എന്ന് പേരിട്ടാണ് പ്രൊഫൈല്‍ ഉണ്ടാക്കി വിദ്വേഷം വളര്‍ത്തുന്ന ചിത്രങ്ങളും കമന്റുകളും പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്കിന് പുറമെ മൊബൈലില്‍ വാട്ട്സ്അപ്പിലുടെ ഗ്രൂപ്പ് മെസേജ് അയച്ച് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ദൈവദൂതനെ അവഹേളിച്ച് ഫോട്ടോകളും മോശം പരാമര്‍ശങ്ങളും പോസ്റ്റ് ചെയ്തതിനാണ് കുമ്പളയില്‍ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള ചിത്രങ്ങളും പരാമര്‍ശങ്ങളും ശ്രദ്ധയില്‍പെട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് സ്വമേധയാ കേസെടുത്തത്.
കുറ്റവാളികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഐ.ടി. ആക്ട് പ്രകാരമാണ് എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചും മൂന്നും വര്‍ഷം കഠിനതടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കാസര്‍കോട് വാര്‍ത്ത ഡോട് കോമില് സാബിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട വാര്‍ത്തയില്‍ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ കമന്റ് പോസ്റ്റ് ചെയ്തതിനാണ് കാസര്‍കോട് ടൗണ്‍ പോലീസ് മറ്റൊരു കേസെടുത്തത്. സമീര്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നാണ് കമന്റ് പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പെട്ട കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന് കേസെടുത്ത് അന്വേഷിക്കാന്‍ ടൗണ്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തിലാണ് ഉദുമ മാങ്ങാട് ബാര സ്വദേശി എം.കെ. ഇബ്രാഹിമിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് മറ്റൊരു കേസെടുത്തത്. അതിനിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രശ്നങ്ങള്‍ നല്ലരീതിയില്‍ പോലീസുമായി സഹകരിച്ച് നടപടി ഉറപ്പാക്കുന്നതിന് പകരം ചിലര്‍ ആളുകളെ സംഘടിപ്പിച്ച് നിയമം കൈയ്യിലെടുക്കുന്നതും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
ഫേസ്ബുക്കില്‍ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു
Also Read:

Related News:
ഫേസ് ബുക്ക് പ്രചരണം: കുമ്പളയില്‍ പ്രതിഷേധ പ്രകടനം
വാര്‍ത്തയില്‍ വിദ്വേഷമുണ്ടാക്കുന്ന കമന്റ് പോസ്റ്റ് ചെയ്തതിന് കേസെടുത്തു

Keywords : Facebook, Kasaragod, Police, Case, Comments, News, Kerala, Communal Violence, Profile, Photos, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.