തലശേരി: (www.kvartha.com 14.11.2014) സരിത എസ് നായരും ബിജു രാധാകൃഷ്ണനും പ്രതിയായ തലശേരിയിലെ സോളാര്‍ കേസില്‍ മൂന്നാം പ്രതിയായ മണിമോന്‍ എന്ന മണിലാലിന് ജാമ്യം. 25,000 രൂപയുടെ രണ്ട് ആള് ജാമ്യത്തിന്റെ ബോണ്ടില്‍ ആണ് തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രട്റ്റ് എസ് സൂരജ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്.
തൃശൂര്‍ മതിലകം സ്വദേശിയായ മണിമോനെ 2013 സെപ്റ്റംബര്‍ 10 ന് ആണ് ഈ കേസില്‍ അറസ്റ്റ് ചെയ്തത്. സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു തലശേരിയിലെയും പരിസര പ്രദേശത്തെയും ഒമ്പതോളം ഡോക്ടര്‍മാരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്. കേസില്‍ തിരുവങ്ങാട്ട് പുല്ലമ്പില്‍ റോഡിലുള്ള ഡോക്ടര്‍ ശ്യാം മോഹന്‍ നല്കിയ പരാതിയിലായിരുന്നു സരിതയുടെയും ബിജുവിന്റെയും അറസ്റ്റ്.
ഒന്നാം പ്രതി സരിത നേരത്തെ തന്നെ ജാമ്യത്തിലാണ്. രണ്ടാംപ്രതി ബിജു, ഭാര്യ രശ്മി വധകേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 406, 419, 420, 468, 471, 120(ബി) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒന്നാം പ്രതി സരിത എസ് നായരുടെ അഭിഭാഷകനായ സലില്‍ കുമാര്‍ തന്നെയാണ് മൂന്നാം പ്രതി മണിമോന്‍ വേണ്ടി ഹാജരായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Thalassery, Case, Court, Accused, Bail, Kerala, Solar Case, Manimon, Soalr case: Bail for Manimon.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.