തലശേരി: (www.kvartha.com 12.11.2014) തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ സോളാര്‍ കേസില്‍ ഒന്നാം പ്രതി സരിത എസ്. നായര്‍, മൂന്നാം പ്രതി മണിമോന്‍ എന്ന മണിലാല്‍ എന്നിവര്‍ക്കെതിരെ കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു.
രശ്മി വധകേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരുന്ന രണ്ടാം പ്രതി ബിജു രാധാകൃഷ്ണനെ ജയിലില്‍ നിന്ന് ഹാജരാക്കിയില്ല. അത് കൊണ്ട് തന്നെ രണ്ടാം പ്രതിക്കെതിരായ കുറ്റപത്രം കോടതി വായിച്ചില്ല. നേരത്തെ തന്നെ എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ച ഈ കേസില്‍ തളിപറമ്പ് ഡി.വൈ.എസ്.പി കുറ്റപത്രം സമര്‍പ്പിച്ചത് നിയമ വൃത്തങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.
ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ് സൂരജ് ഇതേ കാരണം കാണിച്ചു കുറ്റപത്രം മടക്കുകയും ചെയ്തിരുന്നു. പിന്നീട് തലശേരി പോലീസ് ജില്ലാ സെഷന്‍സ് കോടതിയില്‍ റിവിഷന്‍ ഫയല്‍ ചെയ്ത് അനുകൂല വിധി സമ്പാധിച്ച ശേഷമാണ് കുറ്റപത്രം സമര്‍പിച്ചത്. തിരുവങ്ങാട് പുല്ലമ്പില്‍ റോഡിലുള്ള ഡോക്ടര്‍ ശ്യാം മോഹന്‍ കോടതി വഴി പോലീസിലേക്ക് അയച്ച പരാതിയിലാണ് തലശേരി പോലീസ് കേസ് എടുത്തത്.
ഇതേ കാര്യം പറഞ്ഞു ഡോക്ടര്‍ ശ്യാം മോഹന്‍ ഇതേ കോടതിയില്‍ ഒരു ചെക്ക് കൊടുത്തിരുന്നു. ഈ കേസില്‍ ഡോക്ടര്‍മാരായ ശ്രീകുമാര്‍ വാസുദേവന്‍, സുനില്‍ കുമാര്‍, അനൂപ് കോശി, സിമി മനോജ് കുമാര്‍, മനോജാന് പി.എം, ജോസഫ് ബിനാവെന്, അഭിലാഷ് ആന്റണി എന്നിവരും സാക്ഷികളാണ്. ഒന്നാം പ്രതി സരിത എസ് നായര്‍ക്ക് വേണ്ടി അഡ്വ. സലില്‍ കുമാര്‍ ആണ് ഹാജരാകുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Case, Investigates, Police, Kannur, Thalassery, Kerala, Saritha S Nair, Solar Case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.