സരിതയ്ക്ക് മുമ്പില്‍ രമേശ് കുമ്പിട്ടോയെന്ന് സംശയിക്കുന്നു: വി എസ്

 


മലപ്പുറം:    (www.kvartha.com 05.04.2014)ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി എസ് രംഗത്ത്. രമേശ് ചെന്നിത്തല തനിക്കു നേരെ ഉയര്‍ത്തുന്ന വിമര്‍ശനത്തിന് കാരണം സോളാര്‍ കേസിലെ മുഖ്യപ്രതി സരിതയാണെന്ന് വി എസ് പറഞ്ഞു.

സരിതയെ രക്ഷിക്കാന്‍  വേണ്ടിയാണ് രമേശ് തന്നെ അധിക്ഷേപിക്കുന്നതെന്നും സരിതയ്ക്ക് മുമ്പില്‍ രമേശ് കുമ്പിട്ടോയെന്ന് സംശയിക്കുന്നുവെന്നും  വി എസ് വ്യക്തമാക്കി.  മലപ്പുറം അങ്ങാടിപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ തുടക്കം മുതല്‍ തന്നെ സി പി എമ്മിനെ വിമര്‍ശിക്കുന്ന സമീപനം സ്വീകരിച്ചിരുന്ന വി എസ് പെട്ടെന്ന് ഒരുദിവസം  നിലപാട് മാറ്റിയതിന്  കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് വിഎസ് മറുപടിയുമായി രംഗത്ത് വന്നത്.

സരിതയ്ക്ക് മുമ്പില്‍ രമേശ് കുമ്പിട്ടോയെന്ന് സംശയിക്കുന്നു: വി എസ്മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തപ്പോള്‍ മുതല്‍ പലതരത്തിലുള്ള വിവാദങ്ങളില്‍ പെട്ടിട്ടും രാജിവെക്കാന്‍ തയ്യാറാകാതെ   ഉമ്മന്‍ചാണ്ടി അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ്. ഉമ്മന്‍ചാണ്ടിയെ  നാടു കടത്താതെ കേരളം രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വി എസ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിനെ കുറിച്ചും ടൂറിസം മന്ത്രി
എ പി അനില്‍ കുമാറിന്റെ പങ്കിനെക്കുറിച്ചും  ഒരു ചാനല്‍ വെളിപ്പെടുത്തല്‍ നടത്തിയിട്ടും അക്കാര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും  വി എസ് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മലയാളി വിദ്യാര്‍ത്ഥിയുടെ ശിരസറ്റ മൃതദേഹം: കൊലയെന്ന സംശയം ബലപ്പെട്ടു

Keywords:  Malappuram, Ramesh Chennithala, Criticism, V.S Achuthanandan, T.P Chandrasekhar Murder Case, Congress, Oommen Chandy, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia