കണ്ണൂര്‍: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യാന്‍ പ്രതികളായ സരിത എസ്. നായരെയും ബിജു രാധാകൃഷ്ണനെയും ആഗസ്ത് 29 വരെ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. തലശേരിയിലെ കേസുകളുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്ത ശേഷം ഞായറാഴ്ച വൈകിട്ടാണ് രണ്ടു പ്രതികളെയും കണ്ണൂര്‍ ജയിലില്‍ കൊണ്ടു പോയത്.
തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഉച്ചതിരിഞ്ഞു രണ്ടരയോടെ മജിസ്ട്രേറ്റിനു മുമ്പാകെ രണ്ടുപേരെയും ഹാജരാക്കി. ഡി.വൈ.എസ്.പി കെ. സുദര്ശന് നല്കിയ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്യാന്‍ വനിതാ സെല്ലിലേക്കു കൊണ്ടു പോയി.
അതിനിടെ, ഞായറാഴ്ച വൈകിട്ടു തലശേരി കോടതിയില്‍ നിന്നും പോലീസ് അകമ്പടിയോടെ ജയിലിലേക്ക് തിരിച്ചുപോകുന്നതിനിടയില്‍ സരിത തന്നെ ഫോണില്‍ വിളിച്ചതായും കോടതിയുടെ നിര്‍ദേശപ്രകാരം ഫോണ്‍ ചെയ്യാന്‍ പോലീസ് അനുവദിച്ചതാണെന്നും സരിതയുടെ അഭിഭാഷകന് പ്രിന്‍സ് തോമസ് വ്യക്തമാക്കി. അഭിഭാഷകനുമായി സംസാരിക്കാന്‍ അനുവദിക്കണമെന്നു വാറന്റിനു പുറത്തു മജിസ്ട്രേറ്റ് കുറിച്ചിരുന്നു. കണ്ണൂര്‍ ഡി.വൈ.എസ്.പി സുദര്‍ശന്റെ ഫോണിലാണു സരിത വിളിച്ചത്.
തിങ്കളാഴ്ച സരിതയെ തലശേരി കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നതാണെങ്കിലും തലശേരി കേസിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ഞായറാഴ്ച തന്നെ മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കുകയായിരുന്നു. അതിനാല്‍ സരിതയുടെ അഭിഭാഷകനു കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ അഭിഭാഷകനുമായി സംസാരിക്കണമെന്നു സരിത കോടതിയോട് ആവശ്യപ്പെടുകയും കോടതി അനുവദിക്കുകയുമായിരുന്നുവെന്ന് അഡ്വ. പ്രിന്‍സ് തോമസ് പറഞ്ഞു.
Also Read: കല്ലുകെട്ട് മേസ്ത്രി മര്‍ദനമേറ്റ് ആശുപത്രിയില്‍
Keywords: Solar Corruption Case, Saritha.S.Nair, Biju Radhakrishnan, Kannur, Case, Police, Custody, Jail, Advocate, Mobil Phone, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.