ചെന്നിത്തലയുടെ പദയാത്രയ്ക്ക് സോണിയയും ആന്റണിയും വിജയാശംസ നേര്‍ന്നു
May 11, 2012, 10:40 IST
കാസര്‍കോട്: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മഞ്ചേശ്വരത്തെ ഹൊസങ്കടിയില്‍ നിന്ന് വ്യാഴാഴ്ച ആരംഭിച്ച സ്നേഹ സന്ദേശ പദയാത്രയ്ക്ക് എ.ഐ.സി.സി പ്രസിഡന്റ് സോണിയാഗന്ധിയും കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി എ.കെ ആന്റണിയും വിജയാശംസകള്‍ നേര്‍ന്നു.
ചെന്നിത്തലയുടെ യാത്രയ്ക്ക് സാമൂദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താനാകുമെന്നും ഇതുവഴി ജനങ്ങള്‍ക്ക് നിര്‍ഭയമായും സന്തോഷത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും സോണിയാഗാന്ധി ചെന്നിത്തലയ്ക്ക് കാസര്‍കോട്ടെക്കയച്ച സന്ദേശത്തില്‍ പറഞ്ഞു.
കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍കോട് ജില്ലയിലെ ജനങ്ങളില്‍ മതപരമായി സഹുഷ്ണത നിലനിര്‍ത്തുന്നതിനും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും കോണ്‍ഗ്രസ് നടത്തുന്ന സ്നേഹസന്ദേശയാത്ര ഈ രംഗത്ത് ജനങ്ങളെ വളരെയധികം സഹായിക്കുമെന്ന് എ.കെ, ആന്റണി തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

Keywords: kasaragod, Kerala, Ramesh Chennithala, Sonia Gandhi, A.K Antony
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.