സുധാ­ക­രനും ബ­സ­ന്തി­നു­മെ­തി­രെ അ­പ­കീര്‍­ത്തി­ക്കേ­സിന് സൂ­ര്യ­നെല്ലി പെണ്‍­കു­ട്ടി­

 


തിരു­വ­ന­ന്ത­പു­രം: ഹൈ­ക്കോട­തി മുന്‍ ജ­സ്­റ്റി­സ് പി. ബ­സന്ത്, കെ. സു­ധാ­ക­രന്‍ എം.പി. എ­ന്നി­വര്‍­ക്കെ­തി­രേ സൂ­ര്യ­നെല്ലി പെണ്‍­കു­ട്ടി അ­പ­കീര്‍­ത്തി­ക്കേ­സ് കൊ­ടു­ക്കും. സു­ധാ­ക­രനും ബ­സ­ന്തും ത­ന്നെ­ക്കു­റി­ച്ചു വ്യ­ക്തി­പ­ര­മാ­യി ന­ടത്തി­യ പ­രാ­മര്‍­ശ­ങ്ങള്‍ ചൂ­ണ്ടി­ക്കാ­ട്ടി ഹൈ­ക്കോ­ട­തി­യില്‍ ഹര്‍­ജി കൊ­ടു­ക്കാ­നാ­ണ് ഉ­ദ്ദേ­ശി­ക്കു­ന്നത്. അ­ടു­ത്ത ദിവ­സം ത­ന്നെ ഇ­തു­ണ്ടാ­കു­മെ­ന്നാ­ണ് വി­വ­രം.

ക­ഴി­ഞ്ഞ ദിവ­സം പെണ്‍­കു­ട്ടി­യെ സ­ന്ദര്‍­ശി­ച്ച പ്ര­മു­ഖ സാ­ഹി­ത്യ­കാ­രിയും ആ­ക്ടി­വി­സ്റ്റു­മാ­യ അ­രുന്ധ­തീ റോ­യി­യു­ടെ നിര്‍­ദേ­ശ­പ്ര­കാ­ര­മാ­ണിത്. ബ­സ­ന്തിനും സു­ധാ­ക­ര­നു­മെ­തി­രേ അ­പ­കീര്‍­ത്തി­ക്കേ­സ് കൊ­ടു­ക്കാന്‍ നി­യ­മ­പ­രം ഉള്‍­പ്പെ­ടെ­യു­ള്ള സ­ഹാ­യവും അ­രുന്ധ­തി വാ­ഗ്­ദാ­നം ചെ­യ്­തി­രു­ന്നു. 17 വ­ര്‍­ഷ­മാ­യി മാ­ന­സി­ക പീഡ­നം അ­നു­ഭ­വി­ക്കു­ന്ന ത­ന്നെയും കു­ടും­ബ­ത്തെയും സ­മു­ഹ­ത്തി­നു മു­ന്നില്‍ കൂ­ടു­തല്‍ ഒ­റ്റ­പ്പെ­ടു­ത്തു­ന്ന വി­ധ­ത്തില്‍ മുന്‍ ന്യാ­യാ­ധി­പന്‍ കൂ­ടിയാ­യ നി­യ­മ­ജ്ഞനും പാര്‍­ല­മെന്റ് അം­ഗ­വും പ­ര­സ്യ­മാ­യി ന­ടത്തി­യ പ­രാ­മര്‍­ശ­ങ്ങള്‍­ക്ക് മാ­പ്പു പ­റ­യ­ണം എ­ന്നാ­യി­രിക്കും ഹര്‍­ജി­യി­ലൂ­ടെ പെണ്‍­ക­ു­ട്ടി ആ­വ­ശ്യ­പ്പെ­ടു­ക.

ത­ന്നെ അ­പ­മാ­നി­ക്കു­ന്ന വാ­ക്കു­ക­ളി­ലൂ­ടെ ബ­സന്തും സു­ധാ­ക­ര­നും സ­ത്യ­പ്ര­തി­ജ്ഞാ ലംഘ­നം ന­ടത്തി. ബസ­ന്ത് അ­ഭി­ഭാ­ഷ­ക­നാ­യി­രി­ക്കാനും സു­ധാ­ക­രന്‍ പാര്‍­ല­മെന്റ് അം­ഗ­മാ­യി തു­ട­രാനും ഇ­നി യോ­ഗ്യ­രല്ല എ­ന്നീ കാ­ര്യ­ങ്ങ­ളും ഹര്‍­ജി­യില്‍ ചൂ­ണ്ടി­ക്കാ­ട്ടും. ഇ­ക്കാ­ര്യ­ത്തില്‍ വിവി­ധ അ­ഭി­ഭാ­ഷ­ക­രു­ടെ ഉ­പ­ദേ­ശ­ങ്ങള്‍ പെണ്‍­കു­ട്ടിക്കും കു­ടും­ബ­ത്തിനും ല­ഭി­ക്കു­ന്നു­ണ്ട്. സ്വ­കാ­ര്യ സം­ഭാഷ­ണം ഒ­ളി ക്യാ­മ­റ ഉ­പ­യോ­ഗി­ച്ച് ചാ­ന­ലു­കാര്‍ ചി­ത്രീ­ക­രി­ക്കു­കയും അ­ത് സം­പ്രേഷ­ണം ചെ­യ്യു­ക­യു­മാ­ണ് ഉ­ണ്ടായ­ത് എ­ന്ന ബ­സ­ന്തി­ന്റെ ന്യാ­യം നി­ല­നില്‍­ക്കി­ല്ലെ­ന്നാ­ണ് പെണ്‍­കു­ട്ടി­ക്ക് ല­ഭി­ച്ച നി­യ­മോ­പ­ദേ­ശം.

സുധാ­ക­രനും ബ­സ­ന്തി­നു­മെ­തി­രെ അ­പ­കീര്‍­ത്തി­ക്കേ­സിന് സൂ­ര്യ­നെല്ലി പെണ്‍­കു­ട്ടി­പെണ്‍­കു­ട്ടി ബാ­ല­വേ­ശ്യാ­വൃ­ത്തി­യാ­ണ് ചെ­യ്­ത­തെന്നും കു­ട്ടി­ക്കാ­ലം മു­തല്‍ ത­ന്നെ മോ­ശം സ്വ­ഭാ­വ­മു­ണ്ടാ­യി­രു­ന്ന പെണ്‍­കു­ട്ടി വീ­ട്ടില്‍ നി­ന്നു പ­ണം എ­ടു­ത്ത് മ­റ്റു പ­ലര്‍­ക്കും കൊ­ടു­ത്തി­ട്ടു­ണ്ടെന്നും മ­റ്റു­മാ­ണ് ബസ­ന്ത് പ­റ­ഞ്ഞത്. ഇ­തുള്‍­പ്പെ­ടെ, പെണ്‍­കു­ട്ടി­യെയും കു­ടും­ബ­ത്തെയും മോ­ശ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന ക­ടു­ത്ത വാ­ക്കു­കള്‍ അ­ദ്ദേ­ഹം സ്വ­കാ­ര്യ സം­ഭാ­ഷ­ണ­ത്തില്‍ പ­റ­യുന്ന­ത് ഇ­ന്ത്യാ­വി­ഷന്‍ ചാ­ന­ലാ­ണ് പു­റത്തു­കൊ­ണ്ടു­വ­ന്നത്. തു­ടര്‍­ന്ന് മ­റ്റു ചാ­ന­ലു­കളും പ­ത്ര­ങ്ങളും ഇ­ത് ഏ­റ്റെ­ടു­ത്തു.

ബ­സ­ന്തി­നെ ന്യാ­യീ­ക­രിച്ചു­കൊ­ണ്ട് കു­വൈ­റ്റില്‍ ന­ടത്തി­യ വാര്‍­ത്താ സ­മ്മേ­ള­ന­ത്തിലും തു­ടര്‍­ന്ന് കേ­ര­ള­ത്തി­ലെ­ത്തി­യ ശേ­ഷവും സു­ധാ­ക­രന്‍ പ­റ­ഞ്ഞ വാ­ക്കു­കളും പെ­ണ്‍­കു­ട്ടി­യെ മോ­ശ­ക്കാ­രി­യാ­ക്കി ചി­ത്രീ­ക­രി­ക്കു­ന്ന ത­ര­ത്തി­ലാ­യി­രുന്നു. നാ­ട­ു­മു­ഴു­വന്‍ വ്യ­ഭി­ച­രി­ച്ചു ന­ട­ന്നി­ട്ട് പി­ന്നീ­ട് പീ­ഡന­ക്കേ­സാ­ക്കി മാ­റ്റു­ന്ന പ്രവ­ണ­ത എ­ന്നാ­യി­രു­ന്നു സു­ധാ­കര­ന്റെ പ­രാ­മര്‍­ശ­ങ്ങളി­ലൊ­ന്ന്.

ബ­സ­ന്തിനും സു­ധാ­ക­ര­നു­മെ­തി­രേ വ്യാ­പ­ക പ്ര­തി­ഷേ­ധം ഉ­യര്‍­ന്നെ­ങ്കിലും ര­ണ്ടു­പേരും നി­ല­പാ­ട് തി­രു­ത്തി­യി­ട്ടില്ല. സൂ­ര്യ­നെ­ല്ലി­ക്കേ­സില്‍ കോ­ട്ടയ­ത്തെ പ്ര­ത്യേക കോട­തി ശി­ക്ഷി­ച്ച 35 പ്ര­തി­ക­ളില്‍ 34 പേ­രെയും വെ­റു­തേ വി­ട്ട ഹൈ­ക്കോട­തി ഡി­വി­ഷന്‍ ബെ­ഞ്ചി­ലെ ര­ണ്ട് ജ­ഡ്­ജി­മാ­രില്‍ ഒ­രാ­ളാ­യി­രു­ന്നു ബ­സ­ന്ത്.

സൂ­ര്യ­നെല്ലി കേ­സില്‍ രാ­ജ്യസ­ഭാ ഉ­പാ­ധ്യ­ക്ഷന്‍ പി.ജെ. കു­ര്യ­ന്റെ പ­ങ്കി­നെ­ക്കു­റി­ച്ച് വന്‍ വി­വാ­ദം ഉ­യര്‍­ന്നി­രിക്കെ, കു­ര്യ­നെ സം­ര­ക്ഷി­ക്കാന്‍ കൂ­ടി­യാ­ണ് സു­ധാ­ക­രന്‍ പെണ്‍­ക­ു­ട്ടി­ക്കെ­തി­രേ ക­ടു­ത്ത പ­രാ­മര്‍­ശ­ങ്ങള്‍ ന­ട­ത്തി­യ­ത്. ര­ണ്ടു­പേര്‍­ക്കു­മെ­തി­രേ കോ­ട­തി­യില്‍ പോ­കുന്ന­ത് പെണ്‍­കു­ട്ടി­യുടെയോ കു­ടും­ബ­ത്തിന്റെയോ ആ­ലോ­ച­ന­യില്‍ നേര­ത്തേ ഉ­ണ്ടാ­യി­രു­ന്നില്ല. എ­ന്നാല്‍ അ­രു­ന്ധ­തി റോ­യി­യു­ടെ പിന്തു­ണ വ­ന്ന­തോ­ടെ അ­പ­കീര്‍­ത്തി­ക്കേ­സ് കൊ­ടു­ക്കാന്‍­ത­ന്നെ­യാ­ണു തീ­രു­മാ­നം എ­ന്ന് അ­റി­യുന്നു.

Keywords:  K.Sudhakaran, Justice, Thiruvananthapuram, Court, Girl, Molestation, Law, India Vision, Channel, Case, Kerala, Sooryanelli girl to approach HC against Basanth and Sudhakaran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia