സൂര്യ­നെല്ലി­യില്‍ പിന്നോ­ട്ടില്ല: വിഎസ്

 


തിരുവനന്തപു­രം: സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യന്റെ പങ്കടക്കമുള്ള കാര്യങ്ങളില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്നു പ്രതിപക്ഷം പിന്നോട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ രാഷ്ട്രപതി കഴിഞ്ഞദിവസം ഒപ്പിട്ട ഓര്‍ഡിനന്‍സിനു വിരുദ്ധമായ കാര്യമാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി.എസ് നിയമസഭയില്‍ പറ­ഞ്ഞു.

സൂര്യ­നെല്ലി­യില്‍ പിന്നോ­ട്ടില്ല: വിഎസ്കേസിലെ ഇരകളുടെ മൊഴിക്കാണ്‍ മുന്‍ഗണന നല്‍കേണ്ടത്. കേസില്‍ തുടരന്വേഷണം നടത്താനാകില്ലെന്ന സര്‍ക്കാരിന്റെ നിലപാട് ഭരണാധികാരകളുടെ ഹൃദയശൂന്യതയെയാണു വ്യക്തമാക്കുന്നത്. നിയമവിരുദ്ധമായി മാത്രമേ സര്‍ക്കാരിനു മുന്നോട്ടു പോകാനാകൂവെന്നു ഒരിക്കല്‍ക്കൂടി തെളിഞ്ഞു. കുര്യന്റെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഭരണപക്ഷത്തെ ചിലര്‍ക്കു ഭാവവ്യത്യാസമുണ്ടാകും. കുര്യനെ പോലുള്ളവരെ സര്‍ക്കാരിനു സംരക്ഷിച്ചേ മതിയാകൂ. നിയമവിരുദ്ധമായ നടപടിയാണ് സര്‍ക്കാരിന്റേതെന്നും വി.എസ് അഭിപ്രായപ്പെട്ടു.

Keywords: Kerala, Thiruvananthapuram, Sooryanelli, case, V.S Achuthanandan, P.J Kuryan, Malayalam News, Kerala News, Malayalam Vartha, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia