ഇസ്രാഈലില്‍ റോകെറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com 15.05.2021) ഇസ്രാഈലില്‍ റോകെറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനത്ത് സന്തോഷിന്റെ ഭാര്യ സൗമ്യയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. എയര്‍ ഇന്ത്യ വിമാനത്തിലാണ് എത്തിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

ഇസ്രാഈലില്‍ റോകെറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

മൃതദേഹവുമായി ആംബുലന്‍സ് ഇടുക്കിയിലേക്ക് യാത്ര തിരിച്ചു. ഇസ്രഈലില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഇന്ത്യയില്‍ എത്തിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ ഡെല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലേക്ക് എത്തിച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞു കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണു സംസ്‌കാരം. ഇസ്രഈലിലെ അഷ്‌കലോണില്‍ കെയര്‍ ടെയ്ക്കറായി ജോലി ചെയ്തിരുന്ന സൗമ്യ ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന് ഫോണ്‍ ചെയ്യുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് സൗമ്യ കൊല്ലപ്പെടുന്നത്. സൗമ്യ പരിചരിച്ചിരുന്ന സ്ത്രീയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Keywords:  Soumya Santosh Mortal remains arrive at Kochi Airport, New Delhi, News, Dead Body, Malayalee, Woman, Air India, Flight, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia