Regional Meet | വനിത കമീഷനുകളുടെ ദക്ഷിണേന്‍ഡ്യന്‍ റീജിയണല്‍ മീറ്റ് തിരുവനന്തപുരത്ത് നടക്കും

 


കണ്ണൂര്‍: (www.kvartha.com) ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വനിത കമീഷനുകളുടെ റീജിയണല്‍ മീറ്റ് ആഗസ്റ്റ് രാവിലെ 10ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോടെലിലെ സിംഫണി ഹാളില്‍ നടക്കുമെന്ന് കേരള വനിത കമീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി അറിയിച്ചു. ദേശീയ വനിതാ കമീഷന്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് ആതിഥ്യം വഹിക്കുന്നത് കേരള വനിതാ കമീഷനാണ്. 

കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള വനിതാ കമീഷന്‍, വനിത ശിശു വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ്, എന്‍ജിഒകള്‍, ഈ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ ഏകദിന റീജിയണല്‍ മീറ്റില്‍ പങ്കെടുക്കും. സ്വാധാര്‍ ഗ്രഹ്, ഉജ്വല പദ്ധതികള്‍ക്ക് കീഴിലെ സെന്ററുകള്‍, വണ്‍ സ്റ്റോപ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചര്‍ചകള്‍ നടക്കും.

കേരള വനിത കമീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി സ്വാഗതം ആശംസിക്കുന്ന റീജിയണല്‍ മീറ്റില്‍ ദേശീയ വനിതാ കമീഷന്‍ മെമ്പര്‍ സെക്രടട്ടറി മീനാക്ഷി നെഗി അധ്യക്ഷത വഹിക്കും. സംസ്ഥാന വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി ഡോ. ശര്‍മിള മേരി ജോസഫ് മുഖ്യാതിഥിയാകും. കേരള സര്‍കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജെനറല്‍ മഞ്ജു പ്രസന്നന്‍ പിള്ള വിശിഷ്ടാതിഥിയാകും. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഐജി ഹര്‍ഷിത അട്ടല്ലൂരിയും സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി പ്രിയങ്കയും പ്രത്യേക ക്ഷണിതാക്കളായിരിക്കും. കേരള വനിതാ കമീഷന്‍ മെമ്പര്‍ സെക്രടറി സോണിയ വാഷിംഗ്ടണ്‍ നന്ദി പറയും.

'ദേശീയ വനിതാ കമീഷന്റെ പങ്കും പ്രവര്‍ത്തനങ്ങളും' എന്ന വിഷയം 11.15ന് കമീഷന്‍ പ്രതിനിധി ശ്രേയ സെന്‍ അവതരിപ്പിക്കും. 11.35ന് ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികള്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 12.15ന് സ്വാധാര്‍ ഗ്രഹ്, ഉജ്വല സെന്ററുകള്‍, 12.45ന് വണ്‍ സ്റ്റോപ് സെന്ററുകള്‍ എന്നിവ നടത്തുന്ന എന്‍ജിഒ പ്രതിനിധികളുമായുള്ള ചര്‍ച നടക്കും.


Regional Meet | വനിത കമീഷനുകളുടെ ദക്ഷിണേന്‍ഡ്യന്‍ റീജിയണല്‍ മീറ്റ് തിരുവനന്തപുരത്ത് നടക്കും


Keywords: News, Kerala, Kerala-News, News-Malayalam, South Indian Regional Meet, Women's Commissions, Thiruvananthapuram, Kerala, South Indian Regional Meet of Women's Commissions will be held in Thiruvananthapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia