Soya Chunks | ഈ ഈസ്റ്ററിന് കിടിലന്‍ സോയ റോസ്റ്റ് ഉണ്ടാക്കിയാലോ? ഇറച്ചി റോസ്റ്റിനെയും വെല്ലുന്ന രുചിക്കൂട്ട് അറിയാം
Mar 24, 2024, 18:34 IST
കൊച്ചി: (KVARTHA) ഏപ്രിലില്‍ ആണ് വിശ്വാസികള്‍ ശൈത്യകാലത്തിന്റെ അവസാനവും വസന്തകാലത്തിന്റെ ആരംഭവും അടയാളപ്പെടുത്തുന്ന ഈസ്റ്റര്‍ ആഘോഷിക്കുന്നത്. യേശുക്രിസ്തു തന്റെ അനുയായികളോടൊപ്പം അവസാനത്തെ അത്താഴം കഴിച്ചതായി കരുതപ്പെടുന്ന പെസഹാ വ്യാഴവും തുടര്‍ന്ന് ദുഃഖവെള്ളിയും കടന്നാണ് ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കപ്പെടുന്നത്.
50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ പ്രത്യാശയുടെ ഈ തിരുനാള്‍ ആഘോഷിക്കുന്നത്. ഈ ദിനത്തിന് മുമ്പുള്ള ഏഴു ദിനങ്ങളും വിശ്വാസികള്‍ ഏറെ വിശുദ്ധമായി കണക്കാക്കപ്പെടുന്നു. ഓശാന ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന ഒരാഴ്ചത്തെ വിശുദ്ധ വാരം കഴിഞ്ഞാന്‍ അടുത്ത ഞായറാഴ്ച ഈസ്റ്ററെത്തി. ഈ ഈസ്റ്ററിന് ഇറച്ചി കറികളുടെ കൂടെ ഇറച്ചി റോസ്റ്റിനെ വെല്ലുന്ന കിടിലന്‍ സോയ റോസ്റ്റ് ഉണ്ടാക്കിയാലോ?

ചോറിനും ചപ്പാത്തിക്കും കൂടെ കഴിക്കാന്‍ പറ്റുന്ന സോയ റോസ്റ്റ് ചെയ്‌തെടുക്കുന്നതിന് ആവശ്യമായ ചേരുവകള്‍:
സോയ ചങ്‌സ് - 150 ഗ്രാം, സവാള - 2 എണ്ണം, ഇഞ്ചി - 1 ടേബിള്‍സ്പൂണ്‍, വെളുത്തുള്ളി - 1 ടേബിള്‍സ്പൂണ്‍, പച്ചമുളക് - 3 എണ്ണം, തക്കാളി - 1 എണ്ണം, തേങ്ങാക്കൊത്ത് - ആവശ്യത്തിന്, മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍, മല്ലിപ്പൊടി - 1 ടീസ്പൂണ്‍, മുളകുപൊടി - ഒന്നര ടീസ്പൂണ്‍, കാശ്മീരി മുളകുപൊടി - 1 ടീസ്പൂണ്‍, കുരുമുളക് പൊടി - അര ടീസ്പൂണ്‍, ഗരം മസാല - അര ടീസ്പൂണ്‍, ചൂട് വെള്ളം - അര കപ്, കറി വേപ്പില, ഉപ്പ് വെളിച്ചെണ്ണ - ആവശ്യത്തിന്.
തയാറാക്കുന്ന വിധം: ഉപ്പും മഞ്ഞപ്പൊടിയും ചേര്‍ത്ത വെള്ളത്തില്‍ സോയ ചങ്ക്സ് ഇട്ട് രണ്ട് മിനിറ്റ് തിളപ്പിച്ചശേഷം തണുത്ത വെള്ളത്തിലിട്ട് കഴുകി വെള്ളം നന്നായി പിഴിഞ്ഞ് കളഞ്ഞ് എടുക്കുക. ശേഷം സോയാചങ്ക്സിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. ഇനി ഒരു ഫ്രൈയിങ്പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി സോയാചങ്ക്സ് ചേര്‍ത്ത് ഒന്ന് വറുത്തെടുക്കുക. സോയ കളര്‍ ഒന്ന് മാറി നല്ല ഡ്രൈ ആകുമ്പോള്‍ പാനില്‍ നിന്നും മാറ്റാം.
ഒരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില അല്‍പ്പം ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്ന് മിക്‌സ് ചെയ്ത ശേഷം തേങ്ങാക്കൊത്തും കൂടി ചേര്‍ത്ത് നന്നായി വഴറ്റുക.
സവാള വഴന്നു വന്നാല്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, അര ടീസ്പൂണ്‍ മുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ചമണം മാറിയാല്‍ തക്കാളിയും ആവശ്യത്തിന് ഉപ്പും കൂടി ചേര്‍ത്ത് ഒന്ന് മൂടി വച്ച് വഴറ്റുക.
തക്കാളി നന്നായി വഴന്നു വന്നാല്‍ നേരത്തെ വറുത്ത വച്ച സോയാചങ്ക്സ് ചേര്‍ത്തു യോജിപ്പിച്ചു അര കപ് ചൂട് വെള്ളവും ചേര്‍ത്ത് ഒന്ന് കൂടി മൂടിവെച്ച് തീ കുറക്കുക. കുരുമുളക് പൊടിയും ഗരം മസാലയും കൂടി ചേര്‍ത്ത് ഡ്രൈയാക്കി എടുക്കാം. കുറച്ചു കറിവേപ്പില കൂടി ചേര്‍ത്ത് കൊടുക്കാം. നന്നായി ഡ്രൈ ആയാല്‍ ചൂടോടെ വിളമ്പാം.
ഇനി അല്‍പ്പം മധുരം കൂടി ആയാലോ? സോയ ചങ്‌സ് കൊണ്ട് അടിപൊളി പായസം കൂടി ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകള്‍:
സോയ ചങ്‌സ് - 100 ഗ്രാം, അരക്കിലോ ശര്‍ക്കര ഉരുക്കി പാനിയാക്കിയത്, 50 ഗ്രാം ചൗവരി തിളച്ച വെള്ളത്തില്‍ കുതിര്‍ത്തത്, ഏലയ്ക്ക - 1 ടീസ്പൂണ്‍, തേങ്ങാപ്പാല്‍ - ഒന്നാം പാല്‍ 1 കപ്, രണ്ടാം പാല്‍ 2 കപ്, പഞ്ചസാര - 2 ടീസ്പൂണ്‍, നെയ്യ് - 50 ഗ്രാം, അണ്ടിപരിപ്പ്, കിസ്മിസ് - 50 ഗ്രാം, ഉപ്പ് - ഒരു നുള്ള്,
നേന്ത്രപഴം - 1 എണ്ണം, മില്‍ക് മെയിഡ് - 2 ടീസ്പൂണ്‍.
തയ്യാറാക്കുന്ന വിധം: ആദ്യം സോയ ചങ്ക്സ് വെള്ളത്തില്‍ ഇട്ട് രണ്ട് മിനിറ്റ് തിളപ്പിച്ചശേഷം തണുത്ത വെള്ളത്തിലിട്ട് കഴുകി വെള്ളം നന്നായി പിഴിഞ്ഞ് കളഞ്ഞ് എടുക്കുക. സോയ പൊടിച്ചെടുക്കുക. ഒരു ഉരുളി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ സേമിയ പൊടിച്ചത് ചേര്‍ക്കുക. ഇതിലേക്ക് രണ്ടാം പാല്‍ കുറച്ച് ചേര്‍ത്ത് വേവിക്കണം. വറ്റിവരുമ്പോള്‍ ഒരു ടേബില്‍ സ്പൂണ്‍ നെയ്യ് ചേര്‍ത്ത് വഴറ്റുക.
ചൗവരി വേവിച്ചതും പഴം ഉടച്ചതും ചേര്‍ത്ത് നന്നായി വഴറ്റണം. ശേഷം ബാക്കി രണ്ടാം പാല്‍ ചേര്‍ത്ത് വറ്റിവരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ക്കുക. നന്നായി തിളച്ച് വരുമ്പോള്‍ മില്‍ക് മെയ്ഡ്, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ക്കുക. നന്നായി യോജിപ്പിച്ച ശേഷം ഇറക്കി വയ്ക്കുക. ഇതിലേക്ക് ബാക്കിവന്ന നെയ്യില്‍ അണ്ടിപരിപ്പ്, കിസ്മിസ് എന്നിവ വറുത്ത് കോരി ചേര്‍ക്കുക.
Keywords: News, Kerala, Kerala-News, Easter, Soya Chunks, Roast, Payasam, Vegetarian, Recipe, Food, Easter, Meat Roast, Soya Chunks Roast and Payasam.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.