MLA Mathew Kuzhalnadan | 'നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു'; മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്റെ അവകാശലംഘന നോടീസ്; പിണറായി വിജയനില്‍ നിന്നും പ്രതികരണം തേടി സ്പീകര്‍

 



തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്പീകര്‍ക്ക് അവകാശലംഘന നോടീസ് നല്‍കി. മുഖ്യമന്ത്രിയില്‍ നിന്നും പ്രതികരണം തേടി സ്പീകര്‍ എം ബി രാജേഷ്. മാത്യു കുഴല്‍നാടന്‍ നല്‍കിയ അവകാശ ലംഘന നോടീസിലാണ് നടപടി. സ്വര്‍ണക്കടത്ത് ചര്‍ചയ്ക്കിടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മാത്യു കുഴല്‍നാടന്‍ ആരോപിക്കുന്നത്. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോടീസ് നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ചയാണ് അവകാശ ലംഘന നോടീസിന് ആധാരം. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മെന്റര്‍ ജൈക് ബാലകുമാറാണെന്ന പരാമര്‍ശം അടിയന്തര പ്രമേയ ചര്‍ചയ്ക്കിടെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി മുഖ്യമന്ത്രി ഇത് നിഷേധിച്ചുകൊണ്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പച്ചക്കള്ളം പറയുന്നുവെന്നാണ് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചത്.

MLA Mathew Kuzhalnadan | 'നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു'; മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്റെ അവകാശലംഘന നോടീസ്; പിണറായി വിജയനില്‍ നിന്നും പ്രതികരണം തേടി സ്പീകര്‍


എന്നാല്‍, ചര്‍ചയ്ക്ക് പിന്നാലെ മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനം വിളിക്കുകയൂം ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിടുന്ന സാഹചര്യമുണ്ടായി. വെബ്സൈറ്റില്‍ നേരത്തെ ഉണ്ടായിരുന്ന ചിത്രങ്ങള്‍ സഹിതമാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പുറത്തുവിട്ടത്.

ഇതുമായി ബന്ധപ്പെട്ട തെളിവുകളും സ്പീകര്‍ക്ക് അവകാശ ലംഘന നോടീസിനൊപ്പം മാത്യു കുഴല്‍നാടന്‍ കൈമാറി. ഈ വിഷയത്തിലാണ് സ്പീകര്‍ നിന്നും പ്രതികരണം തേടിയത്. മുഖ്യമന്ത്രിയുടെ വിശദീകരണം കൂടി ലഭിച്ചശേഷം ആയിരിക്കും വിഷയത്തില്‍ നടപടി സ്വീകരിക്കുക.

Keywords: News,Kerala,State,Pinarayi-Vijayan,CM,Top-Headlines,Politics,party,Mathew Kuzhalnadan, gold smuggling, Speaker, Speaker seeks explanation from CM Pinarayi Vijayan in breach of privilege motion

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia