AN Shamseer | വക്കം പുരുഷോത്തമന്റെ വിയോഗത്തില്‍ സ്പീകര്‍ എ എന്‍ ശംസീര്‍ അനുശോചിച്ചു
Jul 31, 2023, 20:37 IST
തലശേരി: (www.kvartha.com) മുന്‍സ്പീകര്‍ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീകര്‍ എഎന്‍ ശംസീര്‍ തലശേരി നഗരസഭാ സ്റ്റേഡിയത്തിലെ കാംപ് ഓഫീസില്‍ അനുശോചിച്ചു. നിയമസഭാ സ്പീകര്‍മാര്‍ക്ക് എന്നും വഴികാട്ടിയായിരുന്നു അദ്ദേഹമെന്നും നിയമസഭാ സ്പീകറായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് തിരുവനന്തപുരം കുമാരപുരത്തുള്ള വസതിയില്‍ എത്തി അദ്ദേഹത്തെ കാണുകയും കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുകയും ചെയ്തിരുന്നുവെന്നും ശംസീര്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീകര്‍ ആയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹത്തില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. നിയമസഭാ സ്പീകര്‍ ആയിരുന്നപ്പോഴും ഗവര്‍ണറായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴുമുള്ള തന്റെ ജീവിതാനുഭവങ്ങള്‍ ഏറെനേരം അദ്ദേഹം പങ്കുവെച്ചു.
ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീകര്‍ ആയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹത്തില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. നിയമസഭാ സ്പീകര്‍ ആയിരുന്നപ്പോഴും ഗവര്‍ണറായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴുമുള്ള തന്റെ ജീവിതാനുഭവങ്ങള്‍ ഏറെനേരം അദ്ദേഹം പങ്കുവെച്ചു.
രണ്ടു തവണ ലോക് സഭയിലേക്കും അഞ്ചുതവണ സംസ്ഥാന നിയസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട വക്കം പുരുഷോത്തമന്‍ മൂന്നു തവണ സംസ്ഥാനമന്ത്രിയും രണ്ടുതവണ നിയമസഭാ സ്പീകറും ആയിരുന്നു. മിസോറാം ഗവര്‍ണറുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സ്പീകര്‍ പറഞ്ഞു.
Keywords: Speaker AN Shamseer condoled the demise of Vakkam Purushotham, Kannur, News, Politics, Speaker, Vakkam Purushotham, Condolence, Death, Obituary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.