Criticized | കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ ന്യായീകരിക്കേണ്ട ഉത്തരവാദിത്തം ആര്‍ക്കുമില്ല, ഉപ്പുതിന്നവര്‍ വെളളം കുടിക്കുമെന്ന് തുറന്നടിച്ച് സ്പീകര്‍ എ എന്‍ ശംസീര്‍
Nov 10, 2023, 22:35 IST
തലശ്ശേരി: (KVARTHA) കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ ന്യായീകരിക്കേണ്ട ഉത്തരവാദിത്തം ആര്‍ക്കും ഇല്ലെന്നും ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണമെന്നും സ്പീകര്‍ അഡ്വ എ എന്‍ ശംസീര്‍. സഹകരണ ബാങ്കുകള്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന പ്രചരണം ശരിയല്ല.
കരുവന്നൂര്‍ ബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഏറ്റ കറുത്തപാടാണെന്നും സ്പീകര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വിരലില്‍ എണ്ണാവുന്ന സ്ഥാപനങ്ങളില്‍ നടന്ന തെറ്റായ ശീലത്തിന്റെ ഭാഗമായി സഹകരണ മേഖല ആകെ മോശമാണെന്ന് പ്രചരിപ്പിക്കുന്ന ആളുകള്‍ എന്തു കൊണ്ടാണ് ന്യൂജെനറേഷന്‍ സ്ഥാപനങ്ങളിലും നാഷനലൈസ്ഡ് സ്ഥാപനങ്ങളിലും നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്നും സ്പീകര്‍ ചോദിച്ചു.
കെപി മോഹനന്‍ എം എല്‍ എ അധ്യക്ഷനായി. പാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ വി നാസര്‍ മാസ്റ്റര്‍ നിക്ഷേപ സ്വീകരണം നിര്‍വഹിച്ചു. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത് പ്രസിഡന്റ് പി തങ്കമണി സമ്മാനകൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാര്‍കോ ഗ്രൂപ് ചെയര്‍മാന്‍ പിപി അബൂബകര്‍ ആദ്യവില്പന നടത്തി.
കൂത്തുപറമ്പ് സഹകരണ ഇന്‍സ്‌പെക്ടര്‍ കെകെ ആശിഷ്, തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് നെല്ലൂര്‍ ഇസ്മാഈല്‍, എ രാഘവന്‍, വിപി കുമാരന്‍, സികെ ബി തിലകന്‍, ഇ മനോജ് എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് കെ രവീന്ദ്രന്‍ സ്വാഗതവും സെക്രടറി എ പ്യാരി നന്ദിയും പറഞ്ഞു
ഉദ്ഘാടനത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴി നടത്തിയ സ്റ്റാറ്റസി ടൂ സമ്മാനം നേടൂ പദ്ധതിയുടെ നറുക്കെടുപ്പ് ചടങ്ങില്‍ കെപി മോഹനന്‍ എംഎല്‍എ നിര്‍വഹിച്ചു. വിജേഷ് മൊകേരി, അശ്വന്ത് മേക്കുന്ന് എന്നിവര്‍ സമ്മാനം നേടി.
ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടുപോയാല്‍ എല്ലാം മാങ്ങയും പോക്കാണെന്നരീതിയിലുള്ള പ്രചരണം ശരിയല്ലെന്നും സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങളുടേതാണെന്നും അത് സംരംക്ഷിക്കാനുള്ള ഉത്തരവാദിത്തം ജനങ്ങളുടേതാണെന്നും സ്പീകര്‍ പറഞ്ഞു. പാനൂര്‍ കോ.ഓപറേറ്റീവ് ബില്‍ഡിംഗ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ സഹകരണ ഇലക്ട്രികല്‍, പ്ലംബിംഗ് ആന്‍ഡ് സാനിറ്ററീസിന്റെ കടവത്തൂര്‍ ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുവന്നൂര്‍ ബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഏറ്റ കറുത്തപാടാണെന്നും സ്പീകര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വിരലില്‍ എണ്ണാവുന്ന സ്ഥാപനങ്ങളില്‍ നടന്ന തെറ്റായ ശീലത്തിന്റെ ഭാഗമായി സഹകരണ മേഖല ആകെ മോശമാണെന്ന് പ്രചരിപ്പിക്കുന്ന ആളുകള്‍ എന്തു കൊണ്ടാണ് ന്യൂജെനറേഷന്‍ സ്ഥാപനങ്ങളിലും നാഷനലൈസ്ഡ് സ്ഥാപനങ്ങളിലും നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്നും സ്പീകര്‍ ചോദിച്ചു.
കെപി മോഹനന്‍ എം എല്‍ എ അധ്യക്ഷനായി. പാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ വി നാസര്‍ മാസ്റ്റര്‍ നിക്ഷേപ സ്വീകരണം നിര്‍വഹിച്ചു. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത് പ്രസിഡന്റ് പി തങ്കമണി സമ്മാനകൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാര്‍കോ ഗ്രൂപ് ചെയര്‍മാന്‍ പിപി അബൂബകര്‍ ആദ്യവില്പന നടത്തി.
കൂത്തുപറമ്പ് സഹകരണ ഇന്‍സ്‌പെക്ടര്‍ കെകെ ആശിഷ്, തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് നെല്ലൂര്‍ ഇസ്മാഈല്‍, എ രാഘവന്‍, വിപി കുമാരന്‍, സികെ ബി തിലകന്‍, ഇ മനോജ് എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് കെ രവീന്ദ്രന്‍ സ്വാഗതവും സെക്രടറി എ പ്യാരി നന്ദിയും പറഞ്ഞു
ഉദ്ഘാടനത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴി നടത്തിയ സ്റ്റാറ്റസി ടൂ സമ്മാനം നേടൂ പദ്ധതിയുടെ നറുക്കെടുപ്പ് ചടങ്ങില്‍ കെപി മോഹനന്‍ എംഎല്‍എ നിര്‍വഹിച്ചു. വിജേഷ് മൊകേരി, അശ്വന്ത് മേക്കുന്ന് എന്നിവര്‍ സമ്മാനം നേടി.
Keywords: Speaker AN Shamseer Criticized Karuvannur Bank Fraud Case, Kannur, News, Politics, Speaker AN Shamseer, Inauguration, Karuvannur Bank, Fraud Case, Criticized, Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.