AN Shamsir | നിയമസഭയ്ക്കകത്ത് സമരം നടത്തുന്ന എം എല്‍ എമാരെ കണ്ട് സ്പീകര്‍ എ എന്‍ ശംസീര്‍
Feb 7, 2023, 13:49 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ നിയമസഭയ്ക്കകത്ത് രാത്രിയിലും സത്യഗ്രഹ സമരം തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍. ഇതിനിടെ സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ കാണാന്‍ സ്പീകര്‍ എഎന്‍ ശംസീര്‍ എത്തി. നേതാക്കള്‍ക്കൊപ്പമിരുന്ന് അവരുമായി സംസാരിച്ചു.
നിയമസഭക്ക് അകത്തും പുറത്തും കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഈ സാഹചര്യത്തില്‍ സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സെസിനുപുറമെ, വെള്ളക്കര വര്‍ധനയും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുകയാണ്.
ശാഫി പറമ്പില്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തില്‍ സമരം തുടരുന്നത്. തറയില്‍ കിടക്ക വിരിച്ചാണ് എംഎല്‍എമാര്‍ അന്തിയുറങ്ങിയത്. സമരം തുടരുന്നതിനാല്‍ ചൊവ്വാഴ്ച സഭാനടപടികളുമായി ഇവര്‍ സഹകരിക്കില്ല. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിപക്ഷ നേതാവും സഹപ്രവര്‍ത്തകരുമെത്തി.
Keywords: Speaker AN Shamsir met MLAs who were protesting inside Assembly, Thiruvananthapuram, News, Politics, Assembly, Police, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.