Speaker | ഗവർണറും സർകാരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് സ്പീകർ എഎൻ ശംസീർ

 


കണ്ണൂർ: (www.kvartha.com) ഗവർണറും സർകാരും തമ്മിലുള്ള തർക്ക വിഷയങ്ങളിൽ പ്രതികരിച്ച് സ്പീകർ എഎൻ ശംസീർ. സംസ്ഥാനത്ത് ഗവർണരും സർകാരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്പീകർ.
              
Speaker | ഗവർണറും സർകാരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് സ്പീകർ എഎൻ ശംസീർ

ഈ കാര്യത്തിൽ ശുഭാപ്തിവിശ്വാസമുണ്ടെന്ന് ശംസീർ വ്യക്തമാക്കി. എല്ലാ നിയമസഭാ കാര്യങ്ങളിലും ഗവർണർ സഹകരിക്കുമെന്നാണ് വിശ്വാസം. ഗവർണറെ വസതിയിൽ സന്ദർശിച്ചത് ഉപചാരം മാത്രമാണെന്നും മറ്റു ദുർവ്യാഖ്യാനങ്ങൾ അതിൽ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ സർവകലാശാലയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ശംസീർ.

Keywords: Speaker AN Shamsir said that problems between governor and government will be resolved, Kerala,Kannur,Top-Headlines,Latest-News,Governor,Government,Media.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia