വയനാട്ടില്‍ കടുവയെ പിടിക്കാന്‍ പ്രത്യേക സംഘമെത്തി

 


വയനാട്ടില്‍ കടുവയെ പിടിക്കാന്‍ പ്രത്യേക സംഘമെത്തി
കല്‍പ്പറ്റ: വയനാട്ടില്‍ നാട്ടിലിറങ്ങി വളര്‍ത്തു മൃഗങ്ങളെ പിടിക്കുന്ന കടുവയെ പിടികൂടാന്‍ പ്രത്യേക സംഘമെത്തി. കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ നിന്നാണ് പ്രത്യേക സംഘമെത്തിയത്.സ്‌പെഷ്യല്‍ ടൈഗര്‍ ഫോഴ്‌സില്‍ നിന്നുള്ള എട്ടംഗ സംഘമാണ് വയനാട്ടിലെത്തിയത്.

വയനാട്ടിലെ നായ്ക്കട്ടി മേഖലയില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ 13 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്. കടുവയെ പിടികൂടാന്‍ വനം വകുപ്പ് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് ബന്ദിപ്പൂരില്‍ നിന്നുള്ള സംഘം നായ്ക്കട്ടിയിലെത്തിയത്. കടുവയെ പിടികൂടാന്‍ വനം വകുപ്പിന് കഴിയാത്തതിനാല്‍ പ്രക്ഷോഭങ്ങളുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

Keywords: Periyar tiger reserve, Wayanad Wildlife Sanctuary, Forest Department ,Wayanad, Periyar , Chief Conservator of Forests, Wildlife, The Hindu, Wayanad ,Wildlife Sanctuary,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia