Special Train | ആറ്റുകാല്‍ പൊങ്കാല: 3 സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വെ
Feb 22, 2024, 21:22 IST
തിരുവനന്തപുരം: (KVARTHA) ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് ദക്ഷിണ റെയില്‍വെ ഫെബ്രുവരി 25 ഞായറാഴ്ച മൂന്ന് സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. സ്‌പെഷല്‍ ട്രെയിനുകള്‍ക്കു പുറമെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു വിവിധ ട്രെയിനുകള്‍ക്ക് ഞായറാഴ്ച അധിക സ്റ്റോപുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളത്തുനിന്നും നാഗര്‍കോവിലില്‍നിന്നും മെമു സ്‌പെഷല്‍ ട്രെയിനുകളാണ് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുക. തിരുവനന്തപുരം - കൊല്ലം, നാഗര്‍കോവില്‍ - തിരുവനന്തപുരം സെക്ഷനുകളില്‍ വിവിധ ട്രെയിനുകള്‍ക്ക് ഞായറാഴ്ച അധിക സ്റ്റോപുകളും അനുവദിച്ചു.
എറണാകുളം - തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷല്‍ മെമു ട്രെയിന്‍ ഞായറാഴ്ച പുലര്‍ചെ 1.45ന് എറണാകുളത്തുനിന്നു പുറപ്പെട്ട് രാവിലെ ആറരയോടെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുന്ന രീതിയിലാണു സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പിറവം റോഡ് 2.19, വൈക്കം റോഡ് 2.26, ഏറ്റുമാനൂര്‍ 2.42, കോട്ടയം 02.55, ചങ്ങനാശേരി 3.03, തിരുവല്ല 3.13, ചെങ്ങന്നൂര്‍ 3.24, മാവേലിക്കര 3.37, കായംകുളം 3.47, കരുനാഗപ്പള്ളി 4.03, കൊല്ലം 4.40, മയ്യനാട് 4.55, പരവൂര്‍ 5.00, വര്‍ക്കല 5.11, കടയ്ക്കാവൂര്‍ 5.22, ചിറയിന്‍കീഴ് 5:27, മുരുക്കുംപുഴ 5.35, കണിയാപുരം 5.39, കഴക്കൂട്ടം 5.45, കൊച്ചുവേളി 5.53, തിരുവനന്തപുരം പേട്ട 5.59 എന്നിവിടങ്ങളിലാണു ട്രെയിനിനു സ്റ്റോപുകള്‍ അനുവദിച്ചിരിക്കുന്നത്.
സ്‌പെഷല്‍ മെമു ട്രെയിനിന്റെ മടക്കയാത്ര തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്കായിരിക്കും. തുടര്‍ന്ന് രാത്രി 8.15ന് എറണാകുളത്ത് എത്തിച്ചേരും. നാഗര്‍കോവിലില്‍നിന്നും തിരുവനന്തപുരത്തേക്ക് 25നു സ്‌പെഷല്‍ മെമു സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
പുലര്‍ച്ചെ 2.15നാണ് ട്രെയിന്‍ നാഗര്‍കോവിലില്‍നിന്നും പുറപ്പെടുക. നാഗര്‍കോവില്‍ 2.15, ഇരണിയല്‍ 2.34, കുഴിത്തുറ 2.50, പാറശാല 3.01, നെയ്യാറ്റിന്‍കര 3.12 സ്റ്റോപ്പുകള്‍ പിന്നിട്ടാണ് സ്‌പെഷല്‍ മെമു സര്‍വീസ് 3:32ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുക.
മംഗളൂരു - തിരുവനന്തപുരം എക്‌സ്പ്രസിന് (16348) പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. പരവൂരില്‍ പുലര്‍ചെ 2:44നും വര്‍ക്കലയില്‍ 2:55നും കടയ്ക്കാവൂരില്‍ 3.06നുമാണ് ട്രെയിന്‍ എത്തുക.
ഗാന്ധിധം - നാഗര്‍കോവില്‍ എക്‌സ്പ്രസിനു (016355) പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, കഴക്കൂട്ടം എന്നിവിടങ്ങളിലും, അമൃത എക്‌സ്പ്രസിന് (16344) പരവൂരിലും ചിറയിന്‍കീഴിലും, 16603 മംഗളൂരു - തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന് കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളിലും, 12695 ഡോ. എംജിആര്‍ ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് ചിറയിന്‍കീഴിലും അധിക സ്റ്റോപുകള്‍ അനുവദിച്ചിട്ടുണ്ട്.

Keywords: Special trains for Attukal Pongala festival, Thiruvananthapuram, News, Special Trains, Attukal Pongala, Festival, Religion, Passengers, Allowed, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.