Protest in Assembly | കെകെ രമയ്ക്ക് എതിരായ പ്രസംഗം: എംഎം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

 


തിരുവനന്തപുരം: (www.kvartha.com) വടകര എംഎല്‍എ കെകെ രമയ്ക്ക് എതിരായ സിപിഎം എംഎല്‍എ എംഎം മണിയുടെ പ്രസംഗത്തിനെതിരെ വെള്ളിയാഴ്ചയും നിയമസഭയില്‍ ബഹളം. എം എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയില്‍ തന്നെ പ്രതിഷേധം ശക്തമാക്കി. അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോടീസ് നല്‍കിയില്ല. കോടതി വിധിയല്ല ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്നും പാര്‍ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് പറഞ്ഞു.
              
Protest in Assembly | കെകെ രമയ്ക്ക് എതിരായ പ്രസംഗം: എംഎം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ഒരു കോളജ് വിദ്യാര്‍ഥി കൊല്ലപ്പെട്ടപ്പോള്‍ ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ബഹളം വെക്കുന്നതെന്ന് നിയമ മന്ത്രി പി രാജീവ് വിമര്‍ശിച്ചു. മണിയുടേത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്നും ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള പാര്‍ടി കോടതി വിധിക്ക് പിന്നിലെ ജഡ്ജിയാരെന്ന് തന്നെക്കൊണ്ട് പറയിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ടിപി വധത്തില്‍ സിപിഎമിന് ഉത്തരവാദിത്തമില്ലെന്നാണ് എംഎം മണി പറഞ്ഞതെന്ന് പി രാജീവ് വ്യക്തമാക്കി.

ഇതോടെ സ്പീകര്‍ എംബി രാജേഷ് ഇടപെട്ടു. അണ്‍ പാര്‍ലമെന്ററി പരാമര്‍ശങ്ങള്‍ പരിശോധിച്ചു നീക്കം ചെയ്യുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. ചെയറിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മണിയെ ന്യായീകരിച്ചതാണ് വിസ്മയിപ്പിച്ചതെന്ന് വിഡി സതീശന്‍ ഇതിനോട് പ്രതികരിച്ചു. സ്പീകര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സഹകരിക്കണം എന്ന് സ്പീകര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം തയ്യാറായില്ല. പിന്നീട് സ്പീകര്‍ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ വെള്ളിയാഴ്ചത്തെ നടപടികള്‍ റദ്ദാക്കി സഭ പിരിഞ്ഞു.

Keywords: #Short-News, Short-News, Latest-News, Politics, Assembly, Government, Kerala, Protest, V.D Satheeshan, Congress, CPM, Political Party, Top-Headlines, KK Rama, MM Mani, Speech against KK Rama: Protest in Assembly demanding apology from MM Mani.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia