തിരുവനന്തപുരം: എം.എല്‍.എ പി.കെ ബഷീറിന്റെ പ്രസംഗം ക്ലോസ്ഡ് ചാപ്റ്ററാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2008ല്‍ ബഷീര്‍ നടത്തിയ പ്രസംഗത്തില്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണം നടത്തിയതാണ്. പി കെ ബഷീറിനെ അറസ്റ്റ് ചെയ്യാത്തത് ഭരണകക്ഷി എംഎല്‍എ ആയതുകൊണ്ടല്ല. എഫ്.ഐ.ആറില്‍ പരോക്ഷമായ പരാമര്‍ശം ഉണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യമല്ല. അങ്ങനെ അറസ്റ്റ് ചെയ്താല്‍ കെ.കെ ജയചന്ദ്രനേയും അറസ്റ്റ് ചെയ്യേണ്ടിവരും. ചോദ്യോത്തര വേളയില്‍ മറ്റ് നടപടിക്രമങ്ങള്‍ നിയമസഭയില്‍ അനുവദിക്കാറില്ല. ചോദ്യോത്തര വേള കഴിഞ്ഞ ഉടനെ സ്പീക്കര്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ വിളിച്ചു. എന്നാല്‍ സംസാരിക്കാന്‍ തയ്യാറാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പി.കെ ബഷീര്‍ എം.എല്‍.എയെ പുറത്താക്കാനാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭാ നടപടികള്‍ ബഹിഷ്ക്കരിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. പ്രസംഗത്തിന്റെ പേരില്‍ നിരപരാധിയെ ക്രൂശിക്കരുതെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ബഷീറിനെ ലീഗ് സം രക്ഷിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English Summery
Speech of Basheer is a closed chapter, says CM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.