Sports Meet | കണ്ണൂരിന്റെ സമഗ്ര കായിക വികസനത്തിനായി സ്പോര്‍ട്സ് മീറ്റ് നടത്തും
Nov 10, 2023, 21:02 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയുടെ സമഗ്ര കായിക വികസനത്തിനും കായിക മേഖലയില്‍ നടപ്പിലാക്കേണ്ട പദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതിനുമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നവംബര്‍ 13ന് ജില്ലാ സ്പോര്‍ട്സ് സമിറ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിങ്കളാഴ്ച (13.11.2023) രാവിലെ 9:30 മുതല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത് ഹാളില്‍ വച്ച് സംഘടിപ്പിക്കുന്ന ജില്ലാ സ്പോര്‍ട്സ് സമിറ്റില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുര്‍ റഹ്മാന് സന്ദേശം നല്‍കും. വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അധ്യക്ഷത വഹിക്കും.
സ്പോര്‍ട്സ് പോളിസി, സ്പോര്‍ട്സ് ഇകോണമി എന്നിവയുടെ അവതരണവും ജില്ലയില്‍ നടപ്പിലാക്കേണ്ട കായിക പദ്ധതികള്‍ സംബന്ധിച്ച പ്രാഥമിക രൂപരേഖ തയാറാക്കലും, അവയുടെ ആസൂത്രണവും, നിര്‍വഹണവും സംബന്ധിച്ച് കൂടിയാലോചനയും, വിവരശേഖരണം സംബന്ധിച്ച മാര്‍ഗരേഖ തയാറാക്കലും, ജില്ലാതല സ്പോര്‍ട്സ് സെല്‍ വര്‍കിംഗ് ഗ്രൂപ് രൂപീകരണം എന്നിവയാണ് സമിറ്റില്‍ ഉദ്ദേശിക്കുന്നത്.
ജില്ലയിലെ എംപിമാര്‍, എം എല്‍ എമാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികള്‍, ജില്ലാ കലക്ടര്‍, മറ്റ് വകുപ്പ് മേധാവികള്‍, അന്തര്‍ ദേശീയ കായിക താരങ്ങള്‍ തുടങ്ങിയവര്‍ സമിറ്റില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെകെ പവിത്രന്, സെക്രടറി ഷിനിത് പാട്യം എന്നിവര്‍ പങ്കെടുത്തു.

Keywords: Sports meet will be held for comprehensive sports development of Kannur, Kannur, News, Sports Meet, Comprehensive Sports, Development, Press Meet, Inauguration, Sports Policy, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.