കൊച്ചി: വിവാദമായ ചാരക്കേസില്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക മൂന്ന് ആഴ്ചക്കകം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടിക്കെതിരെ നമ്പി നാരായണന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. തന്നെ അന്യായമായി തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.
നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടം നല്‍കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കമ്മീഷന്‍ വിധി പുറപ്പെടുവിച്ചു. എന്നാല്‍ ഈ വിധി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് സ്‌റ്റേ ചെയ്യുകയായിരുന്നു
Keywords: Kerala, National, ISRO, Scientist, Compensation, Kochi, Highcourt of Kerala, Spy case,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.