Sreechand | അവരും ആരോഗ്യത്തോടെ ഭാവി സുരക്ഷിതമാക്കട്ടെ; റിപബ്ലിക് ദിനത്തോടനുബന്ധിച്ച് 'ഗിഫ്റ്റ് എ ഹെൽത് ചെകപ്പ്' പദ്ധതിയുമായി ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ; ആരോഗ്യ പരിശോധന സമ്മാനമായി നൽകാം
Jan 24, 2023, 12:13 IST
കണ്ണൂർ: (www.kvartha.com) വർഷത്തിൽ ഒരിക്കൽ എങ്കിലും സമ്പൂർണ ആരോഗ്യ പരിശോധന നടത്തുക, ആരോഗ്യമുള്ള നാളെ ഉറപ്പാക്കുക എന്ന സന്ദേശത്തോടെ സാധാരണക്കാരിലേക്ക് ആരോഗ്യ പരിശോധന സേവനങ്ങൾ ലഭ്യമാക്കുന്നതിനായി റിപബ്ലിക് ദിനത്തോടനുബന്ധിച്ച് 'ഗിഫ്റ്റ് എ ഹെൽത് ചെകപ്പ്' പദ്ധതിയുമായി രംഗത്തിയിരിക്കുകയാണ് കണ്ണൂരിലെ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.
വർഷത്തിൽ ഒരിക്കൽ എങ്കിലും സമ്പൂർണ ആരോഗ്യ പരിശോധന നടത്തുന്നത് പ്രധാനമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ തുടങ്ങുന്നതിനുമുമ്പ് അപകട ഘടകങ്ങളും രോഗങ്ങളും തിരിച്ചറിയാനും ഇത് സഹായിക്കുന്നു. രോഗങ്ങളും അതിന്റെ സങ്കീർണതകളും തടയാൻ വ്യക്തിയെ സഹായിക്കുക മാത്രമല്ല, ദീർഘകാല ആരോഗ്യകരമായ ജീവിതത്തിനായി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താനും ആരോഗ്യ പരിശോധനകൾ ഉപയോഗപ്രദമാണ്.
ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തിയ ജനങ്ങൾക്ക് ഒരു ഹെൽത് ചെക്-അപ് പാകേജ് മറ്റൊരാൾക്ക് സമ്മാനമായി നൽകാനാവുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പല തരത്തിലുള്ള കാര്യങ്ങളാൽ ആരോഗ്യ പരിശോധന നീട്ടിവയ്ക്കുന്ന സാധാരണക്കാർക്ക് ഏറെ പ്രയോജനകരമായ നിരക്കിൽ സേവനം ലഭ്യമാകും. ഹൃദയ പരിശോധന ഉൾപെടയുള്ള ഹെൽത് ചെകപ് നിലവിലുള്ളതിന്റെ പകുതി നിരക്കിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 7034466330.
Keywords: News,Kerala,State,Kannur,hospital,Health,Health & Fitness,Republic-Day, Sreechand Speciality Hospital launches 'Gift a Health Checkup' scheme on the occasion of Republic Day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.