ശ്രീധരന് നായരുടെ മൊഴി പുറത്ത്; സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി വെളിപ്പെടുത്തല്‍
Oct 29, 2013, 15:10 IST
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ശ്രീധരന് നായരുടെ മൊഴി പുറത്തുവന്നു. കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടെന്നാണ് ശ്രീധരന് നായരുടെ രഹസ്യമൊഴിയിലുള്ളത്.
സോളാര്‍ നല്ല പദ്ധതിയാണെന്നും വൈദ്യുതി ക്ഷാമത്തിന് പരിഹാരം ഇത്തരം സോളാര്‍ പ്ലാന്റുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞതായും ശ്രീധരന് നായരുടെ മൊഴിയില്‍ പറയുന്നു. നിങ്ങളെപോലുള്ള വ്യവസായികളാണ് ഇതിനു താല്പര്യമെടുക്കേണ്ടത്. സബ്സിഡി അടക്കമുള്ള സഹായം ഇതിനുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിത്വാശ്വാസ നിധിയിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ആയിരുന്ന ടെന്നി ജോപ്പനാണ് കൈമാറിയത്. മുഖ്യമന്ത്രിയെ കാണുമ്പോള്‍ ശെല്‍വരാജ് എം.എല്‍.എയും കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രിയെ പരിചയപ്പെടുത്താമെന്നു 2012 ഫെബ്രുവരി ഏഴിനാണു സരിത എന്ന ലക്ഷ്മി നായര്‍ പറഞ്ഞത്. 2012 ജൂലൈ ഒമ്പതിന് വൈകിട്ട് ഏഴുമണിയോടെയാണ് സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. യാതൊരു സുരക്ഷാ പരിശോധനയും ഉണ്ടായിരുന്നില്ലെന്നും മൊഴിയിലുണ്ട്.
മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് സരിതയ്ക്ക് പണം നല്‍കിയത്. ധൈര്യമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി പറഞ്ഞു. തന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത് സരിതയാണ്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ളത് പോലെയായിരുന്നു പെരുമാറ്റമെന്നും മൊഴിയില്‍ പറയുന്നു. മൊഴിയുടെ അഞ്ചാമത്തെ പേജിലാണ് മുഖ്യമന്ത്രിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്.
Keywords: Sreedharan Nair's statement revealed, Thiruvananthapuram, Kerala, Oommen Chandy, CM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.