Sreejith | വീടിന് മുന്നില്‍ സമരം തുടങ്ങിയതോടെ മലക്കം മറിഞ്ഞ് ശ്രീജിത്ത്; പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ല, നല്ലൊരു സുഹൃത്ത്, താന്‍ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നും മാധ്യമങ്ങളോട്
കോഴിക്കോട്: (KVARTHA) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം മുഴുവന്‍ മുഴങ്ങി കേള്‍ക്കുന്ന ഒരു സംസാര വിഷമാണ് പി എസ് സി കോഴ (PSC Bribe) ആരോപണം (Allegation) . ചേവായൂര്‍ സ്വദേശിയും പ്ലൈവുഡ് വ്യാപാരിയുമായ (Plywood Merchant) പ്രമോദ് കോട്ടൂളിയാണ് (Pramod Kottooli) ആരോപണ വിധേയന്‍. വിവാദത്തിന് (Controversy) പിന്നാലെ സിപിഎം (CPM) കോഴിക്കോട് ടൗണ്‍ ഏരിയ കമിറ്റി അംഗവും സിഐടിയു (CITU) ജില്ലാ സെക്രടറിയുമായ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കിയിരുന്നു.
ഇതിന് പിന്നാലെ സത്യാവസ്ഥ ബോധ്യപ്പെടുത്തണം എന്ന് പറഞ്ഞ് പ്രമോദ് അമ്മയ്‌ക്കൊപ്പം തനിക്കെതിരെ പരാതി നല്‍കിയ ശ്രീജിത്തിന്റെ വീടിന് മുന്നില്‍ സമരം തുടങ്ങുകയും ചെയ്തു. ഇതിനിടെയാണ് സംഭവത്തില്‍ ട്വിസ്റ്റുമായി പരാതിക്കാരന്‍ ശ്രീജിത്തിന്റെ രംഗപ്രവേശം.
പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്നാണ് ശ്രീജിത്ത് പറയുന്നത്. പ്രമോദ് എന്റെ നല്ല സുഹൃത്താണെന്നും പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ ശ്രീജിത്ത് പണം വാങ്ങി എന്നൊരു പരാതി താന്‍ ആര്‍ക്കും കൊടുത്തിട്ടില്ലെന്നും വ്യക്തമാക്കി. തന്റെ പേര് ഇതില്‍ എങ്ങനെ വന്നു എന്നതില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറയുന്നു. തിരികെ വന്ന ശേഷം പ്രമോദിനോട് സംസാരിക്കും എന്നും ശ്രീജിത്ത് പറഞ്ഞു.
കോഴ വിവാദത്തിന് പിന്നാലെ പാര്‍ടിയുടെ സല്‍പേര് കളങ്കപ്പെടുത്തിയതിനാണ് പ്രമോദിനെ പുറത്താക്കിയതെന്ന് ജില്ലാ സെക്രടറി പി മോഹനന്‍ പറഞ്ഞിരുന്നു. ബിജെപി പ്രാദേശിക നേതാവ് ഉള്‍പെടുന്ന സംഘവുമായി ചേര്‍ന്ന് പ്രമോദ് ക്രമക്കേട് നടത്തി എന്നാണ് ജില്ലാ സെക്രടറിയേറ്റ് അംഗങ്ങള്‍ ഉള്‍പെടുന്ന പാര്‍ടി അന്വേഷണ കമിഷന്‍ കണ്ടെത്തിയിരിക്കുന്നത്.