Sreekumaran Thambi | കോലത്തിരിമാര്‍ നാടുഭരിച്ചത് സാധാരണക്കാര്‍ക്ക് വേണ്ടിയെന്ന് ശ്രീകുമാരന്‍ തമ്പി

 


ചിറക്കല്‍: (www.kvartha.com) ആചാര അനുഷ്ഠാനങ്ങള്‍ സമൂഹത്തിന്റെ ഉയര്‍ചയ്ക്കാണെന്നും കോലത്തിരിയുടെ പാരമ്പര്യ മഹത്വമാണ് ചിറക്കല്‍ കോവിലകം പെരുങ്കളിയാട്ടം വിളിച്ചോതുന്നതെന്നും പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. സാധാരണക്കാരന് വേണ്ടി ജീവിച്ച രാജാക്കന്മാരാണ് കോലത്തിരിയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പെരുങ്കളിയാട്ടത്തിന്റെ രണ്ടാം ദിനം സാംസ്‌കാരിക സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകുമാരന്‍ തമ്പി. യുദ്ധത്തിനോ, ആയുധത്തിന് വേണ്ടിയോയല്ല കലയ്ക്കും സംസ്‌കാരത്തിനു വേണ്ടിയാണ് അവര്‍ രാജ്യം ഭരിച്ചതെന്ന് ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാട്ടി.

സാധാരണക്കാരുടെ ഭാഷയില്‍ കൃഷ്ണഗാഥ നിര്‍മിക്കാന്‍ പറഞ്ഞ ഉദയവര്‍മയും ചെറുശേരിയും പിറന്ന മണ്ണാണിത്. വാത്സല്യത്തിന്റെ ചെറുശീലാണ് കൃഷ്ണ പാട്ട്-മുലപ്പാലില്‍ ചൊരിയുന്ന മാതൃ വാത്സല്യമാണത്. കോലത്തുനാടിന്റെ സംസ്‌കാര ചിഹ്നമാണ് കൃഷ്ണ പാട്ട്. ഓരോ ഉത്സവവും നാട്ടിന്റെ ഉയര്‍ചയിലേക്ക് നയിക്കണം. നാടിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടിയുളള യജ്ഞമാണ് പെരുങ്കളിയാട്ടം. ഒരുമയുടെ ഉത്സവം. വളര്‍ച്ചയാണ് നമ്മുടെ ഉയര്‍ചയെന്നും അദ്ദേഹം പറഞ്ഞു. ഉത്സവങ്ങള്‍ ജനങ്ങളുടെ താണ്. കലയും ഉത്സവവും യജ്ഞമാണ്. ഉത്സവത്തിനോടുള്ള രക്ത ബന്ധമാണ് താന്‍ ഇവിടെ വരാന്‍ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Sreekumaran Thambi | കോലത്തിരിമാര്‍ നാടുഭരിച്ചത് സാധാരണക്കാര്‍ക്ക് വേണ്ടിയെന്ന് ശ്രീകുമാരന്‍ തമ്പി

എം വിജിന്‍  എംഎല്‍എ അധ്യക്ഷനായി. ചിറക്കല്‍ കോവിലകം വലിയ രാജ ഉത്രട്ടാതി തിരുനാള്‍ സി കെ രാമവര്‍മ, കെ വി സുമേഷ്  എംഎല്‍എ, പി കെ. കൃഷ്ണദാസ്, പദ്മശ്രീ എസ് ആര്‍ ഡി പ്രസാദ്,
സി കെ ദിവാകര വര്‍മ, സംഘാടക സമിതി പ്രസിഡന്റ് എം മുകുന്ദന്‍, യു പി സന്തോഷ്, രാജന്‍ അഴീക്കോടന്‍, കൊല്ലോന്‍ മോഹനന്‍, പെരുങ്കളിയാട്ടം സംഘാടക സമിതി കണ്‍വീനര്‍ സി കെ സുരേഷ് വര്‍മ പ്രസംഗിച്ചു. ഡോ. പ്രശാന്ത് കൃഷ്ണന്‍ രചിച്ച മുപ്പത്തെ വര്‍ പുസ്തകവും ശ്രീകുമാരന്‍ തമ്പി പ്രകാശനം ചെയ്തു. പദ്മശ്രീ ലഭിച്ച എസ് ആര്‍ ഡി പ്രസാദിനെയും സംഗീതത്തില്‍ പി എച് ഡി നേടിയ ഡോ. സുമ സുരേഷ് വര്‍മയേയും ചടങ്ങില്‍ ആദരിച്ചു.

Keywords:  News, Kerala, Kannur, Sreekumaran Thambi, Kolathiris, Ruled, Common people, Festival, Cherussery, Udaya Varma, Sreekumaran Thambi said that the Kolathiris ruled for the sake of the common people.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia