ബംഗളൂരു: ഐ.ടി. എഞ്ചിനീയറായ മലയാളി യുവാവിന്റെ ദുരൂഹ മരണം ആത്മഹത്യയല്ലെന്ന് പോലീസ് കണ്ടെത്തി. ദുരൂഹ മരണവുമായി ബന്ധപ്പെട്ട് യുവ എഞ്ചനീയറുടെ കാമുകിയെ പോലീസ് ചോദ്യം ചെയ്യും. ബംഗളൂരു ഐ.ടി കമ്പനിയായ എച്ച്.പിയിലെ സോഫ്റ്റ്വെയര് എഞ്ചിനീയറും കോഴിക്കോട് മലാപ്പറമ്പ് സുബ്രഹ്മണ്യന്റെ മകനുമായ ശ്രീരാഗ്(28)ആണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ മഹദേവപൂരം പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു പാര്ക്കിന് സമീപം കാറിനുള്ളില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ബന്ധുവീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് കാറില്‍ പോയതാണ് യുവാവ്. കൈകാലുകള്‍ സെല്ലോടാപ്പിട്ട് വരിഞ്ഞുകെട്ടി ദേഹമാസകലം ടാപ്പ് ചുറ്റുകയായിരുന്നു. മുഖം പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞുകെട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പോലീസിന്റെ നിഗമനം.
അതിനിടെ ശ്രീരാഗിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകിയായ ജെന്നിഫറെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മരിക്കുന്നതിന് മുമ്പ് കാമുകിയുമായി നടത്തിയ ഇ-മെയില്‍ സംഭാഷണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കാറിനുള്ളില്‍ കണ്ടെത്തിയ ഗുളികകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു. ശ്രീരാഗിന്റെ മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സഹോദരന് ഷനോജും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി കോഴിക്കോടേക്ക് കൊണ്ടുപോയി.

Keywords: Bangalore, Youth, Death, Questioned, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.