Sri Krishna Jayanti | നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തിയാഘോഷം
Aug 18, 2022, 21:29 IST
കണ്ണൂര്‍: (www.kvartha.com) നാടും നഗരവും അമ്പാടിയാക്കി ഭക്തിയുടെ നിറവില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ശോഭാ യാത്രകളില്‍ നൂറുകണക്കിനാളികള് പങ്കെടുത്തു.
മുത്തുക്കുട, വാദ്യമേളങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, കൃഷ്ണവേഷങ്ങള്‍ തുടങ്ങിയവ ശോഭാ യാത്രയ്ക്ക് മിഴിവേകി. ശോഭാ യാത്ര ദര്‍ശിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്.
ജീവിതത്തില്‍ നമുക്ക് മുന്നോട്ട് പോകാന്‍ വേണ്ടത് നിരന്തരമായ ഭക്തിയാണെന്ന് അഴീക്കോട് ശാന്തിമഠം അധിപന് സ്വാമി ആത്മചൈതന്യ കണ്ണൂരിലെ ശോഭായാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേവലം ഉത്സവ ദിവസങ്ങളില്‍ മാത്രമല്ല നാം ഭഗവാനെ സ്മരിക്കേണ്ടത്. ജീവിതത്തിലുടനീളം നാം ഭഗവാനില്‍ വിശ്വാസമുള്ളവരായിരിക്കണം.
ഭൂമിയില്‍ എപ്പോഴെല്ലാം അധര്‍മം നടമാടിയിട്ടുണ്ടോ അപ്പോഴെല്ലാം അവതാരങ്ങള്‍ ജന്മമെടുത്തിട്ടുണ്ട്. അത്തരം അവതാരങ്ങളുടെ ജന്മം ഇപ്പോഴും നമുക്ക് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിട. അന്‍ഡര്‍ സെക്രടറി ഡോ. പി നാരായണന് ഗോകുല പതാക കൈമാറി.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വകറ്റ് കെ കെ ബാലറാം, കെ കെ വിനോദ് കുമാര്‍, എ ദാമോദരന്‍, ഭാഗ്യശീലന്‍ ചാലാട്, കെ ജി ബാബു, അര്‍ചന വണ്ടിച്ചാല്‍, ഡോ. പ്രമീള ജയറാം, ഭര്ഗവന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Keywords: Sri Krishna Jayanti celebrated all over the country, Kannur, News, Festival, Celebration, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.