Supreme Court | നരഹത്യാക്കുറ്റം നിലനില്ക്കും: മാധ്യമപ്രവര്ത്തകന് കെഎം ബശീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയില്‍ തിരിച്ചടി
Aug 25, 2023, 14:10 IST
ന്യൂഡെല്‍ഹി: (www.kvartha.com) മാധ്യമപ്രവര്ത്തകന് കെഎം ബശീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയില്‍നിന്നു തിരിച്ചടി. കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈകോടതി വിധിക്കെതിരെ ശ്രീറാം സമര്‍പ്പിച്ച അപീല്‍ സുപ്രീംകോടതി തള്ളി. വേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യ ആകില്ല എന്ന വാദമാണ് കോടതി തള്ളിയത്.
നരഹത്യാ കേസ് റദ്ദാക്കാന്‍ ഇപ്പോള്‍ ഉചിതമായ കാരണങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ നേരിടേണ്ട കേസാണ് ഇതെന്നും കോടതി വിലയിരുത്തി. തെളിവുകള്‍ നിലനില്‍ക്കുമോ എന്ന് വിചാരണയില്‍ പരിശോധിക്കട്ടെ എന്നും കോടതി പറഞ്ഞു.
നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് കാട്ടിയായിരുന്നു ശ്രീറാം വെങ്കിട്ടരാമന് അപീല്‍ നല്‍കിയത്. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപോര്‍ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും സാധാരണ മോടോര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ചെ ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ചാണ് മാധ്യമപ്രവര്ത്തകന് കെഎം ബശീര്‍ കൊല്ലപ്പെട്ടത്.
നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്തു സര്‍കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഏപ്രില്‍ 13നു ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണു ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയെ സമീപിച്ചത്.

Keywords: Sriram Venkitaraman face setback on K M Basheer-case from Supreme Court, New Delhi, News, Sriram Venkitaraman, K M Basheer, Supreme Court, Appeal, Liquor, High Court, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.