Sahityotsav | അനന്തപുരിയിൽ സർഗ വിസ്മയം തീർത്ത് എ​സ്എ​സ്​എ​ഫ് സംസ്ഥാന സാ​ഹി​ത്യോ​ത്സവിന് പരിസമാപ്‌തി; മലപ്പുറം വെസ്റ്റ് ജില്ലയ്ക്ക് കിരീടം; സാ​ഹി​ത്യ​സം​ഗ​മ​ങ്ങ​ൾ പു​തി​യ കാ​ല​ത്തെ കൗ​മാ​ര​ങ്ങ​ളെ നേ​ർ​വ​ഴി​ക്ക് നടത്തുന്നവയെന്ന് മന്ത്രി പി രാജീവ്

 


തി​രു​വ​ന​ന്ത​പു​രം: (www.kvartha.com) എ​സ് എ​സ്​ എ​ഫ് മുപ്പതാമത് സാ​ഹി​ത്യോ​ത്സവ് തി​രു​വ​ന​ന്ത​പു​രത്ത് സമാപിച്ചു. വ്യവസായ മന്ത്രി പി രാജീവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സാ​ഹി​ത്യ​സം​ഗ​മ​ങ്ങ​ൾ പുതിയ കാ​ല​ത്തെ കൗ​മാ​ര​ങ്ങ​ളെ നേ​ർ​വ​ഴി​ക്ക് നടത്തുന്നവയാണെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സർഗാത്മകതയിലേക്ക് കൗമാരത്തെയും യൗവനത്തെയും തിരിച്ചുവിടണമെന്നും ഇതോടെ ലഹരിയിലേക്ക് തിരിയുന്നത് ഒഴിവാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Sahityotsav | അനന്തപുരിയിൽ സർഗ വിസ്മയം തീർത്ത് എ​സ്എ​സ്​എ​ഫ് സംസ്ഥാന സാ​ഹി​ത്യോ​ത്സവിന് പരിസമാപ്‌തി; മലപ്പുറം വെസ്റ്റ് ജില്ലയ്ക്ക് കിരീടം; സാ​ഹി​ത്യ​സം​ഗ​മ​ങ്ങ​ൾ പു​തി​യ കാ​ല​ത്തെ കൗ​മാ​ര​ങ്ങ​ളെ നേ​ർ​വ​ഴി​ക്ക് നടത്തുന്നവയെന്ന് മന്ത്രി പി രാജീവ്

691 പോയിന്റുകൾ നേടി മലപ്പുറം വെസ്റ്റ് ജില്ലയാണ് കിരീടമുയർത്തിയത്. 688 പോയിന്റുകൾ നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തും 637 പോയിന്റുകൾ നേടി മലപ്പുറം ഈസ്റ്റ് ജില്ല മൂന്നാം സസ്ഥാനത്തുമെത്തി. കണ്ണൂർ 517, പാലക്കാട് 491, കാസർകോട് 347, വയനാട് 274, തൃശൂർ 253, നീലഗിരി 188, കൊല്ലം 162, ആലപ്പുഴ 162, എറണാകുളം 159, തിരുവനന്തപുരം 122, കോട്ടയം 74, ഇടുക്കി ഹൈറേൻജ് 46, ഇടുക്കി ലോവർ ഹൈറേൻജ് 31, പത്തനംതിട്ട 16 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.

കേ​ര​ള സാ​ഹി​ത്യോ​ത്സ​വ് വി​ജ​യി​ക​ൾ ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ന​ട​ക്കു​ന്ന നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വി​ന് യോ​ഗ്യ​ത നേ​ടി. കേരള മുസ്‍ലിം ജമാഅത് ജെനറൽ സെക്രടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ അനുമോദന പ്രസംഗം നടത്തി. എ​സ് എ​സ്​ എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഫി​ർ​ദൗ​സ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത ​വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ എ റ​ശീ​ദ്, അംഗം സൈ​ഫു​ദ്ദീ​ൻ ഹാ​ജി, ഇ​സ്സു​ദ്ദീ​ൻ കാ​മി​ൽ സ​ഖാ​ഫി, അ​ബ്ദു​സ്സ​ലാം മു​സ്‌​ലി​യാ​ർ ദേവ​ർ​ശാ​ല, അ​ബൂ​ബ​ക​ർ പ​ടി​ക്ക​ൽ, ബ​ശീ​ർ പ​റ​വ​ന്നൂ​ർ, സി പി ഉ​ബൈ​ദു​ല്ല സ​ഖാ​ഫി, സി​ദ്ദീ​ഖ് സ​ഖാ​ഫി നേ​മം, ഒഎംഎ റ​ശീദ്, ജാ​ബി​ർ നെ​രോ​ത്ത്, സ​നൂ​ജ് വ​ഴി​മു​ക്ക് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Sahityotsav | അനന്തപുരിയിൽ സർഗ വിസ്മയം തീർത്ത് എ​സ്എ​സ്​എ​ഫ് സംസ്ഥാന സാ​ഹി​ത്യോ​ത്സവിന് പരിസമാപ്‌തി; മലപ്പുറം വെസ്റ്റ് ജില്ലയ്ക്ക് കിരീടം; സാ​ഹി​ത്യ​സം​ഗ​മ​ങ്ങ​ൾ പു​തി​യ കാ​ല​ത്തെ കൗ​മാ​ര​ങ്ങ​ളെ നേ​ർ​വ​ഴി​ക്ക് നടത്തുന്നവയെന്ന് മന്ത്രി പി രാജീവ്

എസ്എസ്എഫിന്റെ രാഷ്ട്രീയ ജാഗ്രതകളിൽ പ്രധാനമാണ് സാഹിത്യോത്സവെന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഫി​ർ​ദൗ​സ് സ​ഖാ​ഫി അഭിപ്രായപ്പെട്ടു. വിദ്യാർഥികൾക്ക് നിർവഹിക്കാനുള്ള സാമൂഹിക ദൗത്യങ്ങളെ കുറിച്ച് നിരന്തരം അവരെയത് ഓർമിപ്പിക്കുന്നു. ഗ്രാമങ്ങളിൽ അവർ ഒത്തിരുന്ന് സംവാദങ്ങൾ നടത്തുന്നു, വലിയ മനുഷ്യർ അവർക്കൊപ്പം ചേരുന്നു. ആയിരത്തോളം സാംസ്‌കാരിക സദസുകൾ ഈ മൂന്നു മാസങ്ങൾക്കിടയിൽ പ്രവർത്തകർ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:



Keywords: News, Kerala, Thiruvananthapuram, Sahityotsav, SSF, P Rajeev, Facebook Post, Social Media,   SSF 30th Sahityotsav concludes in Thiruvananthapuram.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia