Award | എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് ഡോ. ശശി തരൂരിന് സമ്മാനിച്ചു; നാട് നന്നാക്കാന്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിംകളും എല്ലാവരും ഒന്നിക്കണമെന്ന് എം പി

 


തിരുവനന്തപുരം: (www.kvartha.com) പത്താമത് എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് എഴുത്തുകാരനും പാര്‍ലമെന്റ് അംഗവുമായ ഡോ. ശശി തരൂരിന് സമ്മാനിച്ചു. നാട് നന്നാക്കാന്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും എല്ലാവരും ഒന്നിക്കണമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഭാരതത്തിന്റെ ഭാവിയെക്കുറിച്ചാണ് തന്റെ രാഷ്ട്രീയത്തിലും എഴുത്തിലും ഉയര്‍ത്തിക്കാട്ടുന്നത്. ബഹുസ്വരത വെറുംവാക്കല്ല. പലതരം ആളുകള്‍ ഒന്നിക്കുന്നതാണ് ഇന്‍ഡ്യ. ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും ജൂതര്‍ക്കും ഇന്‍ഡ്യയില്‍ പരിഗണന ലഭിച്ചുവെന്നും ശശി തരൂര്‍ പറഞ്ഞു.
  
Award | എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് ഡോ. ശശി തരൂരിന് സമ്മാനിച്ചു; നാട് നന്നാക്കാന്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിംകളും എല്ലാവരും ഒന്നിക്കണമെന്ന് എം പി

തിരുവനന്തപുരത്ത് സാഹിത്യോത്സവ് നഗരിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരാണ് പുരസ്‌കാരം നല്‍കിയത്. അമ്പതിനായിരത്തി ഒന്ന് രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്. ഇന്‍ഡ്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആലോചനകളെ പുതിയ കാലത്തു പരിചയപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സവിശേഷ പങ്കു വഹിച്ച അദ്ദേഹത്തിന്റെ രചനകളെ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.

കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ ഓണ്‍ലൈനില്‍ സന്ദേശം നല്‍കി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. രിസാല മാനജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ഗതാഗത മന്ത്രി ആന്റണി രാജു, രമേശ് ചെന്നിത്തല, വെങ്കിടേഷ് രാമകൃഷ്ണന്‍, എ സൈഫുദ്ദീന്‍ ഹാജി, സിദ്ദീഖ് സഖാഫി നേമം, സി ആര്‍ കുഞ്ഞു മുഹമ്മദ്, ഡോ. എം എസ് മുഹമ്മദ് പ്രസംഗിച്ചു.

Keywords: SSF Sahityotsav Award, Dr. Shashi Tharoor, Thiruvananthapuram, Kerala News, SSF, SSF Sahityotsav 2023, SSF Kerala Sahityotsav, SSF Sahityotsav award presented to Dr. Shashi Tharoor.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia