പുരോഗമനത്തിന്റെ മൂടുപടമണിഞ്ഞ് സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നവരെ കരുതണമെന്ന് എസ് എസ് എഫ്; 'ലിബറലിസ്റ്റുകള്‍ അരാജകത്വം സിദ്ധാന്തവല്‍ക്കരിക്കുന്നു'
Jan 9, 2022, 22:40 IST
കോഴിക്കോട്: (www.kvartha.com 09.01.2022) പുരോഗമനത്തിന്റെ മൂടുപടമണിഞ്ഞ് സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നവരെ കരുതണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രടറി ഫിര്‍ദൗസ് സുറൈജി കടവത്തൂര്‍ അഭിപ്രായപ്പെട്ടു. സിറാജുല്‍ ഹുദ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് ആര്‍ട്സ് ഫെസ്റ്റ് 'കാഗ്നിസിയം 22' വിന്റെ ഭാഗമായി സംഘടിപ്പിച്ച നിയോ ലിബറല്‍ കാലത്തെ ഇസ്ലാം; വിശ്വാസികളുടെ അപകര്‍ഷതകളും ലിബറലുകളുടെ മുതലെടുപ്പുകളും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചർചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതലാളിത്തത്തിന്റെ ഉത്പന്നമായ ലിബറൽ കാഴ്ചപ്പാടുകൾ സ്വീകരിക്കേണ്ടി വരുന്നത് ഇടതുപക്ഷത്തിന്റെ ആശയ പാപ്പരത്തമാണ്. സാമൂഹ്യ ബന്ധങ്ങള്‍ക്ക് വിഘ്നം സൃഷ്ടിക്കുന്ന അരാജകത്വ സിദ്ധാന്തങ്ങളെ സമൂഹം തിരിച്ചറിയണമെന്നും ബോധമുള്ളവരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഹ്യുദ്ദീൻ ബുഖാരി ചേറൂര്, കെ ബി ബശീര്‍, കബീര്‍ തിരുവമ്പാടി എന്നിവര്‍ പങ്കെടുത്തു. മൂന്ന് ദിവസമായി തുടരുന്ന ഫെസ്റ്റിന്റെ സമാപന സെഷന് കേരള മുസ്ലീം ജമാഅത് സംസ്ഥാന സെക്രടറി പേരോട് അബ്ദുർ റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.