Benefit | ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് സർക്കാർ സമ്മാനം: 10 സെന്റ് വരെയുള്ള ഭൂമി വാങ്ങുമ്പോൾ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി ഉത്തരവ്
* ഭൂമി വാങ്ങുന്നവർക്കും ബന്ധുക്കൾ ഒഴികെയുള്ളവർ ഭൂമി ദാനമായോ, വിലയ്ക്കു വാങ്ങിയോ നൽകുമ്പോഴും ഈ ഇളവ് ബാധകമാകും.
തിരുവനന്തപുരം: (KVARTHA) ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് സർക്കാർ സമ്മാനം. 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷന്റെ മുദ്രപത്ര വിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി.
സർക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കൾ ഒഴികെയുള്ളവർ ഭൂമി ദാനമായോ, വിലയ്ക്കു വാങ്ങിയോ നൽകുമ്പോഴും ഈ ഇളവ് ലഭിക്കും. പൊതുതാൽപര്യമുള്ള പദ്ധതികൾക്കു ഭൂമി കൈമാറുമ്പോൾ രജിസ്ട്രേഷൻ ഫീസും മുദ്രവിലയും ഒഴിവാക്കാൻ നേരത്തേ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
ഈ ഉത്തരവിൽ ലൈഫ് പദ്ധതി കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. സർക്കാരിന്റെ ഈ തീരുമാനം ലൈഫ് ഭവന പദ്ധതിക്ക് കൂടുതൽ ഊർജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#LIFEmission #Kerala #stampdutyexemption #registrationfeeexemption #beneficiaries #landpurchase