എല്‍ ഡി എഫ് സര്‍ക്കാരിന്റെ ധവളപത്രം പുറത്തിറക്കി; സാമ്പത്തിക പ്രതിസന്ധി രൂക്ഷം, പൊതുകടം ഒന്നരലക്ഷം കോടി
Jun 30, 2016, 12:24 IST
തിരുവനന്തപുരം: (www.kvartha.com 30.06.2016) എല്‍ ഡി എഫ് സര്‍ക്കാരിന്റെ ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് ധവളപത്രത്തില്‍ പറയുന്നു.
അടിയന്ത്രിരമായി 5900 കോടി രൂപ ആവശ്യമാണെന്നും ഇല്ലെങ്കില്‍ പ്രതിസന്ധി ഇനിയും രൂക്ഷമാവുമെന്നും ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിന്റെ പൊതുകടം 155389.33 കോടിയായി വര്‍ധിച്ചു. പെന്‍ഷന്‍ കുടിശിക 1000 കോടിയും കരാറുകാര്‍ക്ക് 1600 കോടിയും കൊടുത്ത് തീര്‍ക്കാനുണ്ടെന്നും ധവളപത്രം പറയുന്നു.
ധനകാര്യ മാനേജ്‌മെന്റ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് തികഞ്ഞ പരാജയമായിരുന്നുവെന്ന് നിയമസഭയില്‍ ധവളപത്രം അവതരിപ്പിച്ച ധനമന്ത്രി ഡോ.തോമസ് ഐസക് പറയുന്നു. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നികുതി വരുമാനത്തില്‍ വലിയ തോതില്‍ കുറവുണ്ടായെന്നും ഈ കാലത്ത് 12 ശതമാനം ആയിരുന്നു നികുതി വരുമാനമെന്നും എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 17 ശതമാനം ആയിരുന്നുവെന്നും ധവളപത്രത്തില്‍ പറയുന്നു. നികുതി വരുമാനത്തില്‍ ഉണ്ടായ കനത്ത ഇടിവാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. അനാവശ്യമായ നികുതി ഇളവുകള്‍ നല്‍കി പണം ഉണ്ടോയെന്ന് നോക്കാതെയാണ് മുന്‍ സര്‍ക്കാര്‍ പല പദ്ധതികളും പ്രഖ്യാപിച്ചത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ ധനകാര്യമാനേജ്‌മെന്റിലെ കെടുകാര്യസ്ഥതമൂലം സംസ്ഥാനം ധനപ്രതിസന്ധിയിലായെന്ന ആരോപണം ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിലെ മുഖ്യ വിഷയങ്ങളിലൊന്നായിരുന്നു. പുതിയ സര്‍ക്കാര്‍
അധികാരമേറ്റയുടന്‍ ധനസ്ഥിതിസംബന്ധിച്ച ധവളപത്രമിറക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നികുതിവരുമാനത്തിലുണ്ടായ കുറവ് വിശകലനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ റവന്യു കമ്മി കടമെടുപ്പിന്റെ പരിധി മറികടന്ന് ഗുരുതരമായ സ്ഥിതിയിലേക്ക് പോകുമെന്ന് ധവളപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ കണക്കുകൂട്ടലില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം ധനമന്ത്രി കഴിഞ്ഞദിവസം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.

Also Read:
കോഴികളെ കടത്തിവരികയായിരുന്ന പിക്കപ്പ് വാന്‍ പോലീസ് പിടിയില്‍; ഡ്രൈവര്‍ അറസ്റ്റില്‍
Keywords: State economy:Finance Minister submits white paper, Thiruvananthapuram, Economic Crisis, Pension, UDF, LDF, Allegation, Thomas Issac, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.