Egg Day | ലോക മുട്ടദിനത്തിന്റെ സംസ്ഥാനതല ആഘോഷ പരിപാടികള്‍ 13 ന് കണ്ണൂരില്‍

 


കണ്ണൂര്‍: (KVARTHA) ഇന്‍ഡ്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരളയും മൃഗസംരക്ഷണവകുപ്പും സംയുക്തമായി നടത്തുന്ന ലോക മുട്ട ദിനത്തിന്റെ (World Egg Day) സംസ്ഥാനതല ആഘോഷ പരിപാടികള്‍ 13 ന് വിവിധ പരിപാടികളോടെ കണ്ണൂരില്‍ നടത്തും. രാവിലെ 10 മണിക്ക് കണ്ണൂര്‍ റോയല്‍ ഓമാര്‍സ് ഓഡിറ്റോറിയത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ ഉദ്ഘാടനം ചെയ്യും.

Egg Day | ലോക മുട്ടദിനത്തിന്റെ സംസ്ഥാനതല ആഘോഷ പരിപാടികള്‍ 13 ന് കണ്ണൂരില്‍

ഇന്‍ഡ്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള സംസ്ഥാന പ്രസിഡന്റ് ഡോ എന്‍ മോഹനന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ആരോഗ്യ സെമിനാര്‍, സര്‍കാര്‍ അംഗീകൃത എഗ്ഗര്‍ നഴ്‌സറി ഉടമകളെ ആദരിക്കല്‍, പാചകം ചെയ്ത വൈവിധ്യമായ മുട്ട ഉല്‍പന്നങ്ങളുടെ പ്രദര്‍ശന മത്സരം എന്നിവ നടത്തും.

ദിനാചരണത്തിന്റെ മുന്നോടിയായി ഇന്‍ഡ്യന്‍ വെറ്ററിനറി അസോസിയേഷന്‍ കണ്ണൂര്‍ ഘടകം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മാടായി ബിആര്‍സിയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മുട്ടക്കോഴികളെ സൗജന്യമായി വിതരണം ചെയ്യും. എം വിജിന്‍ എംഎല്‍എ വിതരണ ഉദ്ഘാടനം നിര്‍വഹിക്കും.

വാര്‍ത്താ സമ്മേളനത്തിന്‍ ഇന്‍ഡ്യന്‍ വെറ്ററിനറി അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഡോ എംപി ഗിരീഷ് ബാബു, ജില്ലാ സെക്രടറി ഡോ അര്‍ജുന്‍, ഡോ പി ഗിരീഷ് കുമാര്‍, ഡോ ബിനോയ് വര്‍ഗീസ്, ഡോ പികെ പത്മരാജ് എന്നിവര്‍ സംബന്ധിച്ചു.

Keywords:  State level celebrations of World Egg Day in Kannur on 13th, Kannur, News, World Egg Day, State Level Celebrations, Press Meet, Inauguration, Competition, Health Seminar, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia