Complaint | 'പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ നടപടി സ്വീകരിക്കും'; പ്രീ മെട്രിക് സ്‌കോളര്‍ഷിപിന് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം പിന്നിട്ടിട്ടും സ്‌കോളര്‍ഷിപ് ലഭിച്ചില്ലെന്ന വാര്‍ത്തയെത്തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് റിപോര്‍ട് ആവശ്യപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍; 3 പരാതികള്‍ പരിഹരിച്ചു

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ തിരുവനന്തപുരം ജില്ലയിലെ സിറ്റിങ് ശാസ്തമംഗലത്തുള്ള കമീഷന്‍ ഓഫീസില്‍ നടന്നു. കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റശീദ് പരാതികള്‍ പരിഗണിച്ചു. കമീഷന്റെ പരിഗണനയ്‌ക്കെത്തിയ 14 പരാതികളില്‍ മൂന്നെണ്ണം പരിഹരിച്ചു. മറ്റുള്ളവ അടുത്ത സിറ്റിങിലേക്ക് മാറ്റി.

Complaint | 'പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ നടപടി സ്വീകരിക്കും'; പ്രീ മെട്രിക് സ്‌കോളര്‍ഷിപിന് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം പിന്നിട്ടിട്ടും സ്‌കോളര്‍ഷിപ് ലഭിച്ചില്ലെന്ന വാര്‍ത്തയെത്തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് റിപോര്‍ട് ആവശ്യപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍; 3 പരാതികള്‍ പരിഹരിച്ചു

തീര്‍പ്പാക്കിയ പരാതികള്‍

1. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ തസ്തികയിലുണ്ടാകുന്ന ഒഴിവുകള്‍ പി എസ് സിക്ക് റിപോര്‍ട് ചെയ്യാതെ തൊഴില്‍ വകുപ്പിലെ സീനിയര്‍ ക്ലാര്‍കുമാരെ ബൈ ട്രാന്‍സ്ഫര്‍ രീതിയില്‍ നിയമി ക്കുന്നതുമൂലം റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭ്യമാകുന്നില്ലായെന്ന മലയിന്‍കീഴ് സ്വദേശി നന്മ ആന്‍ മാത്യുവിന്റെ പരാതിയില്‍, പി എസ് സി വഴി നേരിട്ട് നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഡെപ്യൂടേഷനില്‍ പോകുന്ന ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ നടപടി സ്വീകരിക്കാം എന്ന തൊഴില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നടപടികള്‍ അവസാനിപ്പിച്ചു.

2. പ്രീ മെട്രിക് സ്‌കോളര്‍ഷിപിന് അപേക്ഷിച്ച ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം പിന്നിട്ടിട്ടും സ്‌കോളര്‍ഷിപ് ലഭിച്ചില്ലായെന്ന പത്രവാര്‍ത്തയെത്തുടര്‍ന്ന് സ്വമേധയാ കേസെടുത്ത കമീഷന്‍ ന്യൂനപക്ഷക്ഷേമ ഡയറക്ടറോടും പൊതുവിദ്യാഭ്യാസ ഡയറക്ടറോടും റിപോര്‍ട് ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ ബയോമെട്രിക് ഓതന്റികേഷന്‍ നടത്താന്‍ കാലതാമസം നേരിട്ടതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും നിലവില്‍ മുഴുവന്‍ കുട്ടികളും ബയോമെട്രിക് ഓതന്റികേഷന്‍ നടത്തിയിട്ടുണ്ടെന്നും ന്യൂനപക്ഷക്ഷേമ ഡയറക്ടറും പൊതു വിദ്യാഭ്യാസ ഡയറക്ടറും റിപോര്‍ട് നല്‍കിയ സാഹചര്യത്തില്‍ കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. 

3 വിധവയും രണ്ട് പെണ്‍കുട്ടികളുടെ മാതാവുമായ പൂജപ്പുര സ്വദേശിനി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വെയ്ക്കാന്‍ ധനസഹായമനുവദിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയുമായാണ് കമീഷനെ സമീപിച്ചത്. ജില്ലാ കലക്ടറില്‍ നിന്നും കോര്‍പറേഷന്‍ അധികൃതരില്‍ നിന്നും ലൈഫ് മിഷന്‍ കോര്‍ഡിനേറ്ററില്‍ നിന്നും റിപോര്‍ട് തേടിയ കമീഷന്‍ അടുത്ത ഡിപിആറില്‍ ഉള്‍പെടുത്തി പരാതിക്കാരിക്ക് വീട് നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നടപടികള്‍ അവസാനിപ്പിച്ചു.

Keywords: News, Kerala, Kerala News, State Minorities Commission, Resolved, Complaints, PSC, Scholarship, House, State Minorities Commission resolved three of the 14 complaints.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia